അധികാരം നിലനില്‍ക്കാന്‍ ജോതിഷിയുടെ പ്രവചനം വിശ്വസിച്ച് കര്‍ണാടക മന്ത്രി ദിവസേനെ സഞ്ചരിക്കുന്നത് 340 കിലോമീറ്റര്‍

ബംഗളൂരു: അധികാരം നിലനിര്‍ത്താന്‍ കര്‍ണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി സഹിക്കുന്ന കഷ്ടപ്പാട് ചില്ലറയല്ല. ദിവസവും 340 കിലോമീറ്ററാണ് ഇദ്ദേഹം...

അധികാരം നിലനില്‍ക്കാന്‍ ജോതിഷിയുടെ പ്രവചനം വിശ്വസിച്ച് കര്‍ണാടക മന്ത്രി ദിവസേനെ സഞ്ചരിക്കുന്നത് 340 കിലോമീറ്റര്‍

ബംഗളൂരു: അധികാരം നിലനിര്‍ത്താന്‍ കര്‍ണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി സഹിക്കുന്ന കഷ്ടപ്പാട് ചില്ലറയല്ല. ദിവസവും 340 കിലോമീറ്ററാണ് ഇദ്ദേഹം സഞ്ചരിക്കുന്നത്. രാത്രിയില്‍ ബംഗളൂരുവില്‍ തങ്ങരുതെന്ന ജ്യോതിഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മന്ത്രിയുടെ ദീര്‍ഘദൂര യാത്ര.

കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ജേഷ്ടസഹോദരനായ രേവണ്ണയാണ് ദിനംപ്രതി ബംഗളൂരുവില്‍ നിന്ന് സ്വന്തം മണ്ഡലമായ ഹൊളേനരാസിപുരയിലേക്ക് യാത്ര ചെയ്യുന്നത്. മന്ത്രിയായിരിക്കുന്നിടത്തോളം കാലം ബംഗളൂരുവിലെ സ്വന്തം വീട്ടില്‍ താമസിക്കരുതെന്ന് രേവണ്ണയ്ക്ക് ജ്യോതിഷിയുടെ നിര്‍ദേശമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഹൊളേനരാസിപുരയില്‍ നിന്ന് വിധാന്‍സൗധ സ്ഥിതി ചെയ്യുന്ന ബംഗളുരുവിലേക്ക് 170 കിലോമീറ്റര്‍ ദൂരമുണ്ട്. പുലര്‍ച്ചെ 5 മണിക്ക് യാത്ര ആരംഭിക്കുന്ന രേവണ്ണ വിധാന്‍ സൗധയിലെത്തി വൈകി തിരിച്ചുപോകും. ദിവസത്തില്‍ ഏഴ് മണിക്കൂറോളമാണ് യാത്രയ്ക്ക് മാത്രം മന്ത്രി ചെലവിടുന്നത്. ജ്യോതിഷ പ്രകാരം മുഖ്യമന്ത്രി കുമാരസ്വാമിയുടെ യോഗങ്ങളുടെ സമയകൃമം തീരുമാനിക്കുന്നതും ഇദ്ദേഹമാണ്. ജ്യോതിഷത്തിന്റെ ഭാഗമായി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ചെരുപ്പിടാതെയാണ് രേവണ്ണ എത്തിയത്.

എന്നാല്‍, ആരോപണങ്ങളെ തള്ളി രേവണ്ണ രംഗത്തെത്തി. ബംഗളൂരുവിലെ വീട്ടില്‍ സൗകര്യങ്ങളില്ലാത്തതുകൊണ്ട് താന്‍ ഇത്രയും ദൂരം സഞ്ചരിക്കാന്‍ നിര്‍ബന്ധിതനായതെന്നാണ് മന്ത്രി പറയുന്നത്. തനിക്ക് അനുവദിച്ച മന്ത്രിമന്ദിരം കിട്ടുംവരെ ഇങ്ങനെ തന്നെ തുടരാനാണ് തീരുമാനമെന്നും രേവണ്ണ പറഞ്ഞു. രേവണ്ണ ആവശ്യപ്പെട്ട മന്ത്രിമന്ദിരത്തില്‍ ഇപ്പോള്‍ താമസിക്കുന്നത് മുന്‍ പൊതുമരാമത്ത് മന്ത്രി എച്ച്.സി.മഹാദേവപ്പയാണ്. മൂന്നുമാസം കൂടി കഴിഞ്ഞാലേ ഔദ്യോഗികവസതിയിലെ മഹാദേവപ്പയുടെ കാലാവധി അവസാനിക്കുകയുള്ളു.

Story by
Read More >>