രാഹുല്‍ അമേഠിയില്‍ തന്നെ

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ വീണ്ടും മത്സരിക്കും. എന്നാല്‍,...

രാഹുല്‍ അമേഠിയില്‍ തന്നെ

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ വീണ്ടും മത്സരിക്കും. എന്നാല്‍, റായ്ബറേലിയില്‍ സോണിയാഗാന്ധി വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ കൃത്യത വന്നിട്ടില്ലെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു. അതെപോലെ സോണിയയ്ക്ക് പകരം പ്രിയങ്ക വരുമെന്ന ചര്‍ച്ചകളും കൊഴുക്കുന്നുണ്ട്.

അമേഠിയില്‍ രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി നാലാം തവണയാണ് മത്സരിക്കാനൊരുങ്ങുന്നത്. 2004 ല്‍ ആയിരുന്നു രാഹുലിന്റെ ആദ്യ അങ്കം. രാഹുലിന്റെ കുടുംബത്തില്‍ നിന്ന് ഇതുവരെ നാലുപേര്‍ ഈ മണ്ഡലത്തില്‍ ജനവിധി തേടിയിട്ടുണ്ട്. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരാണ് ഈ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ നെഹ്‌റു കുടുംബാഗംങ്ങള്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് സോണിയാ ഗാന്ധി തനിക്ക് പകരം മകള്‍ പ്രിയങ്കയെ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന .

Story by
Read More >>