മുംസ്ലീം ജനസംഖ്യ ഉയരുന്നതാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണമെന്ന് ബിജെപി എംപി

Published On: 27 July 2018 6:00 AM GMT
മുംസ്ലീം ജനസംഖ്യ ഉയരുന്നതാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണമെന്ന് ബിജെപി എംപി

ന്യുഡല്‍ഹി: ഹിന്ദു കുടുംബങ്ങളില്‍ അഞ്ചു കുട്ടികള്‍ വീതം വേണം അല്ലെങ്കില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകും എന്ന ഉത്തര്‍പ്രദേശ് എംഎല്‍എയുടെ വര്‍ഗീയ പരമാര്‍ശം കഴിഞ്ഞ് ഒരു ദിവസം പിന്നിടുമ്പോള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ച് ബിജെപി എംപി രംഗത്ത്. മുംസ്ലീം ജനസംഖ്യ വര്‍ദ്ധിക്കുന്നതാണ് രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകള്‍ക്ക് കാരണമെന്ന് എംപി ഹരി ഓം പാണ്ഡേ. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉത്തര്‍പ്രദേശ് എംപിയുടെ പരാമര്‍ശം. മുസ്ലീം ജനസംഖ്യ വര്‍ദ്ധിച്ച് ഇന്ത്യ മറ്റൊരു പാകിസ്താനായി മാറും. ജനസംഖ്യ നിയന്ത്രിക്കാന്‍ പാര്‍ലിമെന്റില്‍ ബില്‍ കൊണ്ടുവരണമെന്നും പാണ്ഡേ പറഞ്ഞു.

രാജ്യത്തിന് ഭീഷണിയായ ഭീകരവാദവും ആള്‍ക്കൂട്ട കൊലപാതകങ്ങളും വര്‍ദ്ധിക്കുന്നതിനുള്ള പ്രധാനകാരണം ജനസംഖ്യ വര്‍ദ്ധനവാണ്. ജനസംഖ്യ ഇങ്ങനെ വര്‍ദ്ധിക്കുന്നതിനുള്ള പ്രധാനകാരണങ്ങള്‍ മുസ്ലീം വിഭാഗമാണ്. മുംസ്ലീങ്ങള്‍ ജനസംഖ്യ നിയന്ത്രണത്തിന് വേണ്ടി യാതൊന്നും ചെയ്യുന്നില്ലെന്നും ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപി പറഞ്ഞു.

നമ്മുടെ അയല്‍ക്കാരായി പാക്കിസ്ഥാന്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഒരു പാക്കിസ്ഥാന്‍ മതി. അവര്‍ ഇപ്പോള്‍ തന്നെ ടെററിസ്ഥാന്‍ എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ബില്‍ പാസ്സാക്കിയെടുത്തില്ലെങ്കില്‍ മറ്റൊരു പാക്കിസ്ഥാന്‍ കൂടി ഇവിടെ ഉണ്ടാകും. പാണ്ഡെ പറയുന്നു.

Top Stories
Share it
Top