പുഴയില്‍ കുളിക്കാനിറങ്ങിയ കുടുംബത്തിലെ നാലു പേര്‍ മുങ്ങിമരിച്ചു

ഈറോഡ്:പുഴയില്‍ കുളിക്കാനിറങ്ങിയ കുടുംബത്തിലെ ഒരു ബാലിക ഉള്‍പ്പടെ നാലു പേര്‍ മുങ്ങി മരിച്ചു.സത്യമംഗലം ജില്ലയിലെ ഭവാനി പുഴയില്‍ കുളിക്കുന്നതിനിടെ...

പുഴയില്‍ കുളിക്കാനിറങ്ങിയ കുടുംബത്തിലെ നാലു പേര്‍ മുങ്ങിമരിച്ചു

ഈറോഡ്:പുഴയില്‍ കുളിക്കാനിറങ്ങിയ കുടുംബത്തിലെ ഒരു ബാലിക ഉള്‍പ്പടെ നാലു പേര്‍ മുങ്ങി മരിച്ചു.സത്യമംഗലം ജില്ലയിലെ ഭവാനി പുഴയില്‍ കുളിക്കുന്നതിനിടെ പുഴയില്‍ മുങ്ങിപോകുയായിരുന്നു. മൂന്നു സ്ത്രീകളും ഒരു ബാലികയും ഉള്‍പ്പടെ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച നാലുപേരും.

പുഴയില്‍ കുളിക്കുന്നതിനിടെ കൂടെയുള്ള ഒരാള്‍ മുങ്ങിപ്പോവുകയായിരുന്നു. ബാക്കിയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പോലീസും ഫയര്‍ഫോഴ്സും മുങ്ങല്‍ വിദഗ്ദ്ധരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൂന്നു സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. സത്യമംഗലത്തെ ബന്ധുവീട്ടില്‍ വന്നതായിരുന്നു ഇവര്‍.

Story by
Read More >>