ബിഹാറില്‍ സര്‍ക്കാരുണ്ടാക്കാന്‍ അനുമതി തേടി തേജസ്വി യാദവ് ഗവര്‍ണറെ കണ്ടു

പറ്റ്‌ന: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായത് തങ്ങളാണെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി തേടി ആര്‍ജെഡി...

ബിഹാറില്‍ സര്‍ക്കാരുണ്ടാക്കാന്‍ അനുമതി തേടി തേജസ്വി യാദവ് ഗവര്‍ണറെ കണ്ടു

പറ്റ്‌ന: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായത് തങ്ങളാണെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി തേടി ആര്‍ജെഡി നേതാവും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് ഗവര്‍ണറെ കണ്ടു. എംഎല്‍എമാര്‍ക്കൊപ്പമെത്തിയ തേജസ്വി യാദവ് ഗവര്‍ണര്‍ സത്യപാല്‍ മാലികിന് ഭൂരിപക്ഷം തെളിയിക്കുന്ന കത്തു നല്‍കുകയും ചെയ്തു.

കോണ്‍ഗ്രസ്സ്, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച (എസ്), സിപിഐ-എംഎല്‍ എന്നീ പാര്‍ട്ടികളുടെ എംഎല്‍എമാരും തേജസ്വിക്കൊപ്പം ഉണ്ടായിരുന്നു. 111 എംഎല്‍എമാരുടെ പട്ടികയാണ് കൈമാറിയത്. 243 അംഗ നിയമസഭയില്‍ 80 എംഎല്‍എമാരാണ് ആര്‍ജെഡിക്കുള്ളത്. 122 എംഎല്‍എമാരാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. ഭരണത്തിലിരിക്കുന്ന ജെഡി(യു) വിന് 70 സീറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്. 27 കോണ്‍ഗ്രസ്സ് എംഎല്‍എമാരുടെയടക്കം പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ജെഡി ഇപ്പോള്‍ അനുമതി തേടിയത്.

Story by
Read More >>