യുപിയില്‍ പ്രതിപക്ഷ ഐക്യനിരയിലേക്ക് ആര്‍എല്‍ഡിയും; കൈരാന ഉപതെരഞ്ഞെടുപ്പില്‍ ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥിയെ എസ്പി പിന്തുണക്കും

Published On: 2018-05-02 12:00:00.0
യുപിയില്‍ പ്രതിപക്ഷ ഐക്യനിരയിലേക്ക് ആര്‍എല്‍ഡിയും; കൈരാന ഉപതെരഞ്ഞെടുപ്പില്‍ ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥിയെ എസ്പി പിന്തുണക്കും

ന്യൂഡല്‍ഹി: യുപിയിലെ ഗോരഖ്പൂര്‍,ഫൂല്‍പൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വിജയിച്ചത് പ്രതിപക്ഷ കക്ഷികള്‍ക്ക് പുതിയ പാഠമാണ് സമ്മാനിച്ചത്. പരസ്പരം മത്സരിച്ചാല്‍ ബിജെപി വിജയിക്കും എന്നാല്‍ ഒരുമിച്ചു നിന്നാല്‍ മറിച്ചാവും എന്ന പാഠമാണത്. ആ പാഠം വരാന്‍ പോകുന്ന വരാന്‍ പോകുന്ന കൈരാന ഉപതെരഞ്ഞെടുപ്പിലും നടപ്പിലാക്കാന്‍ പോവുകയാണ് എസ്പി.

രാഷ്ട്രീയ ലോക്ദള്‍ സ്ഥാനാര്‍ത്ഥി ജയന്ത് ചൗധരിയെ പിന്തുണക്കാനാണ് എസ്പി തീരുമാനം. എന്നാല്‍ ഇക്കാര്യം എസ്പി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ എംപിയായിരുന്ന ബിജെപിയുടെ ഹുക്കും സിംഗ് അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. ബിഎസ്പിയും ജയന്തിനെ പിന്തുണച്ചേക്കും.

16 ലക്ഷം പേര്‍ക്കാണ് മണ്ഡലത്തില്‍ വോട്ടവകാശമുള്ളത്. മുസ്ലിം ജനവിഭാഗമാണ് ജനസംഖ്യയില്‍ കൂടുതല്‍. ദളിതുകള്‍ക്കും ജാട്ടുകള്‍ക്കും മണ്ഡലത്തില്‍ സ്വാധീനമുണ്ട്.

Top Stories
Share it
Top