ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പ് നേതാവിനെ കുത്തികൊന്നു

വെബ്ഡസ്‌ക്: ബംഗ്ലാദേശിലെ മജ്ഹി ബ്ലോക്കിലെ ബാലുഹാലിയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കായുളള ക്യാമ്പ് ലീഡര്‍ ആരിഫുളള (35) അജ്ഞാതന്‍ കുത്തികൊന്ന...

ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പ് നേതാവിനെ കുത്തികൊന്നു

വെബ്ഡസ്‌ക്: ബംഗ്ലാദേശിലെ മജ്ഹി ബ്ലോക്കിലെ ബാലുഹാലിയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കായുളള ക്യാമ്പ് ലീഡര്‍ ആരിഫുളള (35) അജ്ഞാതന്‍ കുത്തികൊന്ന നിലയില്‍ കണ്ടെത്തിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച വൈകിയിട്ട് 7 മണിക്കാണ് സംഭവം.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആരിഫുളളയെ പിന്നില്‍ നിന്നെത്തിയ അജ്ഞാതന്‍ കത്തികൊണ്ട് കുത്തികൊല്ലുകയായിരുന്നു. ആക്രമി ഇയാളുടെ കഴുത്തില്‍ കുത്തിയതായി ഉഖിയ പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് അബ്ദുല്‍ ഖയര്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കുത്തേറ്റയാളുടെ കരച്ചില്‍ കേട്ട് ക്യാമ്പിലെ അഭയാര്‍ത്ഥികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമി ഓടി രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.


Story by
Read More >>