പ്രണബ് മുഖർജി നാ​ഗ്പൂരിൽ; നാളെ ആർ എസ് എസ് പരിപാടിയിൽ പങ്കെടുക്കും

Published On: 6 Jun 2018 1:30 PM GMT
പ്രണബ് മുഖർജി നാ​ഗ്പൂരിൽ; നാളെ ആർ എസ് എസ് പരിപാടിയിൽ പങ്കെടുക്കും

നാഗ്പുര്‍: ആര്‍ എസ് എസ് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ മുന്‍ രാഷ്ട്രപത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി നാഗ്പുരിലെത്തി. നാളെ ആര്‍ എസ് എസ് ആസ്ഥാനത്ത് നടക്കുന്ന ത്രിതീയ വര്‍ഷ സംഘ്ശിക്ഷ വര്‍ഗ് എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് പ്രണബ് മുഖർജി നാ​ഗ്പൂരിലെത്തിയത്. നാഗ്പുര്‍ വിമാനത്താവളത്തിലെത്തിയ പ്രണബ് മുഖര്‍ജിയെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചു.

കോണ്‍ഗ്രസില്‍ നെഹ്‌റു കുടുംബവുമായി ഏറെ അടുപ്പമുള്ള നേതാവ് കൂടിയായ പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് വിവാദമായിരുന്നു. എന്നാല്‍ എല്ലാ വിവാദങ്ങള്‍ക്കും നാഗ്പുരില്‍ മറുപടി പറയുമന്നായിരുന്നു പ്രണബ് മുഖര്‍ജിയുടെ പ്രതികരണം.

Top Stories
Share it
Top