എല്ലാ ഹിന്ദു തീവ്രവാദികളും ആര്‍എസ്എസുമായി ബന്ധമുള്ളവര്‍-ദിഗ് വിജയ് സിങ്

Published On: 19 Jun 2018 4:00 AM GMT
എല്ലാ ഹിന്ദു തീവ്രവാദികളും ആര്‍എസ്എസുമായി ബന്ധമുള്ളവര്‍-ദിഗ് വിജയ് സിങ്

ന്യൂഡൽഹി: തീവ്രവാദ പ്രവർത്തനത്തിന്‍റെ പേരിൽ അറസ്റ്റിലായ ഹിന്ദുക്കളെല്ലാം ആർ എസ് എസ് പ്രവർത്തകരെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ദി​ഗ് വിജയ് സിങ്. മഹാത്മ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സേ ആർ എസ് എസുകാരനാണെന്നും അദ്ദേഹം പറഞ്ഞു.

ആർ എസ് എസിന്റെ പ്രത്യേയശാസ്ത്രം തന്നെ വെറുപ്പാണ് പ്രചരിപ്പിക്കുന്നത്. വെറുപ്പിനെ തുടർന്നുണ്ടാകുന്ന അക്രമങ്ങൾ തീവ്രവാ​ദത്തിലെത്തുമെന്നും അദ്ദേഹം പറ‍ഞ്ഞു. നേരത്തെയും ഹിന്ദു തീവ്രവാദത്തിനെ വിമർശിച്ച് ദിഗ് വിജയ് സിങ് രംഗത്തെത്തിയിരുന്നു. ഹിന്ദു തീവ്രവാദ'മല്ല ‘സംഘ് തീവ്രവാദ'മാണ് രാജ്യത്ത് നടക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഒരിക്കലും മതത്തിന്‍റെ പശ്ചാത്തലത്തില്‍ വിശദീകരിക്കാനാവില്ലെന്നും ദിഗ്‌ വിജയ് സിങ്ങ് വ്യക്തമാക്കിയിരുന്നു.

Top Stories
Share it
Top