ആര്‍എസ്എസിനെതിരായ പരാമര്‍ശം: രാഹുലിനെതിരെ കുറ്റം ചുമത്തി

മുംബൈ: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോടതി കുറ്റം ചുമത്തി. ഭീവണ്ഡിയിലെ കോടതിയാണ്...

ആര്‍എസ്എസിനെതിരായ പരാമര്‍ശം: രാഹുലിനെതിരെ കുറ്റം ചുമത്തി

മുംബൈ: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോടതി കുറ്റം ചുമത്തി. ഭീവണ്ഡിയിലെ കോടതിയാണ് രാഹുലിന് മേല്‍ കുറ്റം ചുമത്തിയത്.

ഐപിസി 499,500 വകുപ്പ് പ്രകാരമാണ് കുറ്റംചുമത്തല്‍. ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസുകാരാണെന്ന തെരഞ്ഞെടുപ്പ് റാലിയിലെ പ്രസ്താവന നടത്തിയതിനാണ് രാജേഷ് കുമാര്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ 2014ല്‍ രാഹുലിനെതിരെ അപകീര്‍ത്തി കേസ് നല്‍കിയത്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ച് വിചാരണ നേരിടാന്‍ തീരുമാനിക്കുയായിരുന്നു.

Story by
Read More >>