ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഉള്‍പ്പടെ 4 പേരെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു 

Published On: 2018-07-14 07:30:00.0
ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഉള്‍പ്പടെ 4 പേരെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു 

വെബ്ഡസ്‌ക്: കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം ആര്‍എസ്എസ് സൈദ്ധാന്തികന്‍ രാകേഷ് സിന്‍ഹ ഉള്‍പ്പടെ നാലുപേരെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു.

രാകേശ് സിന്‍ഹക്കു പുറമെ, സൊണാല്‍ മാന്‍സിന്‍ഹ, രഘുനാഥ് മോഹപത്ര, മുന്‍ എംപിയും ദലിത് നേതാവുമായ രാം ഷകാല്‍ എന്നിവരെയാണ് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തത്. രാജ്യസഭയിലേക്ക് 12 പേരെ നാമനിര്‍ദ്ദേശം ചെയ്യാന്‍ രാഷ്ട്രപതിക്ക് ഭരണഘടന അംഗീകാരം നല്‍കിയിട്ടുണ്ട്.

Top Stories
Share it
Top