ദളിത്എന്ന വാക്ക് ഉപയോഗിക്കരുതെന്ന് പ്രവര്‍ത്തകരോട് ആര്‍എസ്എസ്

Published On: 2018-04-25 09:15:00.0
ദളിത്എന്ന വാക്ക് ഉപയോഗിക്കരുതെന്ന് പ്രവര്‍ത്തകരോട് ആര്‍എസ്എസ്

ഇനി മുതല്‍ ദളിത് എന്ന വാക്ക് ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

ആര്‍എസ്എസിനോട് ബന്ധമുള്ള പ്രവര്‍ത്തകരും സ്ഥാപനങ്ങളും ഭരണഘടന അംഗീകരിച്ചിട്ടുള്ള പട്ടികജാതി-പട്ടിക വര്‍ഗം എന്ന് മാത്രമേ പ്രയോഗിക്കാവൂ എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

പട്ടികജാതി-പട്ടിക വര്‍ഗം എന്ന് വിളിക്കുന്നതാണ് നല്ലത്. അത് ഭരണഘടനാപരമാണ്. എന്നും അത് ആരെയും നിന്ദിക്കുന്നതോ ആക്ഷേപിക്കുന്നതോ അല്ലെന്ന് വിഎച്ച്പി അന്താരാഷ്ട്ര പ്രസിഡണ്ട് അലോക് കുമാര്‍ പറഞ്ഞു.

എന്നാല്‍ ആര്‍എസ്എസ് രാഷ്ട്രീയ താല്‍പര്യത്തോടെയാണ് ഇപ്പോഴത്തെ നീക്കം നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭ എംപിയുമായ ബാലചന്ദ്ര മുങ്കേക്കര്‍ പറഞ്ഞു. സമൂഹത്തില്‍ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും അടിച്ചമര്‍ത്തപ്പെട്ടവരെയും പിന്നോക്ക വിഭാഗങ്ങളെയുമാണ് ദളിത് എന്ന് വിശേഷിപ്പിക്കുന്നത്. വിശാലമായ ഒരു പദമാണത്. പെട്ടെന്ന് അന്താരാഷ്ട്രതലത്തില്‍ തന്നെ ഉപയോഗിക്കുന്ന ദളിത് എന്ന വാക്ക് കൈയ്യൊഴിയണം എന്ന് ആവശ്യപ്പെടുന്നത് ദളിത് പ്രസ്ഥാനത്തെ തകര്‍ക്കാനല്ലാതെ മറ്റൊന്നിനുമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.


Top Stories
Share it
Top