ശബരിമലയില്‍ പുരുഷനു കയറാമെങ്കില്‍ സ്ത്രീക്കും കയറാമെന്ന് സുപ്രീം കോടതി 

Published On: 2018-07-18 10:30:00.0
ശബരിമലയില്‍ പുരുഷനു കയറാമെങ്കില്‍ സ്ത്രീക്കും കയറാമെന്ന് സുപ്രീം കോടതി 

ദില്ലി: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രധാന നിരീക്ഷണവുമായി സുപ്രിം കോടതി. ക്ഷേത്രത്തില്‍ പുരുഷന് പ്രവേശിക്കാമെങ്കില്‍ സ്ത്രീയ്ക്കും പ്രവേശിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പരാമര്‍ശിച്ചത്. കേസില്‍ പുതുതായി കക്ഷി ചേരാന്‍ ആരേയും അനുവദിക്കില്ല. സംസ്ഥാന സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് എന്നീ കക്ഷികള്‍ നിലവിലുണ്ട്. . ക്ഷേത്രം പൊതുവായ ഒരു സങ്കല്‍പമാണെന്നും ജസ്റ്റിസിന്റെ നിരീക്ഷണത്തിലുണ്ട്.

നാലാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റുന്നതെന്ന് ജസ്റ്റിസ് നരിമാന്‍ നിരീക്ഷിച്ചു . നിലവില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന നിലപാടാണു സര്‍ക്കാരിന്റേത്. എന്നാല്‍ സമയം മാറുന്നതിനനുസരിച്ച് നിലപാടും മാറ്റുകയാണെന്നും ജസ്റ്റിസ് പരാമര്‍ശിച്ചു. വിശ്വാസ പരിരക്ഷ ഉറപ്പാക്കുന്ന ഭരണഘടനയുടെ അനുച്ഛേദം വ്യക്തികള്‍ക്ക് മാത്രമേ ഉള്ളൂ, ആരാധനാലയങ്ങള്‍ക്ക് ഇല്ല എന്നായിരുന്നു ജസ്റ്റിസ് ഇന്ദിര ജെയ്‌സിംഗിന്റെ നിരീക്ഷണം.

Top Stories
Share it
Top