കൃഷ്ണമൃഗ വേട്ട;സല്‍മാന്റെ കേസ് ജുലൈ 17 ലേക്ക് മാറ്റി

ജോധ്പൂര്‍:കൃഷ്ണ മൃഗവേട്ട നടത്തിയ കേസില്‍ കോടതി അഞ്ചു വര്‍ഷം ശിക്ഷിച്ച ബോളിബുഡ് താരം സല്‍മാന്‍ ഖാന്റെ അപ്പീല്‍ ഹരജി കോടതി ജുലൈ 17 ലേക്ക്...

കൃഷ്ണമൃഗ വേട്ട;സല്‍മാന്റെ കേസ് ജുലൈ 17 ലേക്ക് മാറ്റി

ജോധ്പൂര്‍:കൃഷ്ണ മൃഗവേട്ട നടത്തിയ കേസില്‍ കോടതി അഞ്ചു വര്‍ഷം ശിക്ഷിച്ച ബോളിബുഡ് താരം സല്‍മാന്‍ ഖാന്റെ അപ്പീല്‍ ഹരജി കോടതി ജുലൈ 17 ലേക്ക് മാറ്റിവെച്ചു.ജോധ്പൂര്‍ ജില്ലാ, സെഷന്‍സ് ജഡ്ജി ചന്ദ്രകുമാര്‍ സൊങ്കാറയാണ് കേസ് മാറ്റിവെച്ചത്. 1998-ഒക്ടോബര്‍ ഒന്നിന് ജോധ്പൂരിലെ കങ്കാണി ഗ്രാമത്തില്‍ സിനിമ ഷൂട്ടിങ്ങിനെ സല്‍മാന്‍ ഖാന്റെ നേതൃത്വത്തില്‍ കൃഷ്ണ മൃഗത്തെ വേട്ടയാടിതയായിരുന്നു കേസ്. കേസില്‍ അഞ്ചുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട താരം ഏപ്രില്‍ ഏഴിനാണു ജാമ്യം നേടി പുറത്തിറങ്ങിയത്. 50,000 രൂപയുടെ ജാമ്യത്തിലാണു കേസില്‍ സല്‍മാന് ജാമ്യം ലഭിച്ചത്.

Story by
Read More >>