സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ട അധോലോക നേതാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയ അധോലോക നേതാവ് സമ്പത്ത് നെഹ്‌റയെ പോലീസ് അറസ്റ്റ് ചെയ്തു. ലോറന്‍സ് ബിഷ്‌ണോയ്...

സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ട അധോലോക നേതാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയ അധോലോക നേതാവ് സമ്പത്ത് നെഹ്‌റയെ പോലീസ് അറസ്റ്റ് ചെയ്തു. ലോറന്‍സ് ബിഷ്‌ണോയ് അധോലോക സംഘത്തിലെ നേതാവാണ് നെഹ്‌റ.

ഹരിയാന പോലീസിന്റെ പ്രത്യേക ദൗത്യ സേനയാണ് ഹൈദരാബാദില്‍ ഇയാളെ അറസ്റ്റ് ചെയ്തത്. . മാന്‍വേട്ട കേസുമായി ബന്ധപ്പെട്ട് സലല്‍മാനെ വധിക്കുമെന്ന് ബിഷ്‌ണോയ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനായി താരത്തിന്റെ യാത്രകളും അപ്പാര്‍ട്ട്‌മെന്റിലെ ചിത്രങ്ങളും പകര്‍ത്തിയതായി ചോദ്യം ചെയ്യലില്‍ വ്യക്തമായെന്ന് പോലീസ് പറഞ്ഞു.

2016ല്‍ കാര്‍ ജാക്കിങ് കേസില്‍ അറസ്റ്റിലായ നെഹ്‌റ ജയിലില്‍ വെച്ചാണ് ലോറന്‍സ് ബിഷ്‌ണോയ് സംഘത്തില്‍ ചേരുന്നത്. ഛണ്ഡീഗഡ് പോലീസ് ഇന്‍സ്‌പെക്ടറുടെ മകനാണ് അറസ്റ്റിലായ സമ്പത്ത് നെഹ്‌റ.

Story by
Read More >>