കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരന്‍ 

Published On: 2018-04-05 06:30:00.0
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരന്‍ 

ജോധ്പൂര്‍: രാജസ്ഥാനില്‍ സിനിമാ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് ജോധ്പൂര്‍ കോടതി. വന്യമൃഗ സംരക്ഷണ നിയമപ്രകാരം സല്‍മാന്‍ ഖാനെതിരെ കേസെടുക്കും. കേസില്‍ ഉള്‍പ്പെട്ട മറ്റുതാരങ്ങെള വെറുതെ വിട്ടു. ബോളിവുഡ് താരങ്ങളായ തബു, സെയ്ഫ് അലിഖാന്‍, സൊണാലി ബാന്ദ്രെ എന്നിവരേയാണ് വെറുതെ വിട്ടത്. ആറുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് സല്‍മാന്‍ ഖാനെതിരെ ചുമത്തിയിരിക്കുന്നത്. 1998ല്‍ 'ഹം സാത്ത് സാത്ത് ഹെ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സല്‍മാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയത്. നേരത്തെ അനധികൃതമായി തോക്ക് കൈവശം വെച്ച കേസില്‍ സല്‍മാനെ കോടതി വെറുതെവിട്ടിരുന്നു.

Top Stories
Share it
Top