സല്‍മാന്‍ഖാനും ആശാറാം ബാപ്പുവും ഒരേ ജയിലില്‍

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കുറ്റക്കാരനെന്ന് ജോധ്പൂര്‍ കോടതി വിധിച്ചതിനെ തുടര്‍ന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ജോധ്പൂര്‍ സെന്‍ട്രല്‍...

സല്‍മാന്‍ഖാനും ആശാറാം ബാപ്പുവും ഒരേ ജയിലില്‍

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കുറ്റക്കാരനെന്ന് ജോധ്പൂര്‍ കോടതി വിധിച്ചതിനെ തുടര്‍ന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്. ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട വിവാദ സന്യാസി ആശാറാം ബാപ്പുവും ഇവിടെ തന്നെയാണുള്ളത്. ജയിലില്‍ തനിക്ക് കൂടുതല്‍ പരിഗണന ലഭിക്കണമെന്ന് ആശാറാം ബാപ്പു അധികൃതരോട് ആവശ്യപ്പെട്ടു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കേസില്‍ ഉള്‍പ്പെട്ട മറ്റുതാരങ്ങളെ വെറുതെ വിട്ടിരുന്നു. ബോളിവുഡ് താരങ്ങളായ തബു, സെയ്ഫ് അലിഖാന്‍, സൊണാലി ബാന്ദ്രെ എന്നിവരേയാണ് വെറുതെ വിട്ടത്. ആറുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് സല്‍മാന്‍ ഖാനെതിരെ ചുമത്തിയിരിക്കുന്നത്. 1998ല്‍ 'ഹം സാത്ത് സാത്ത് ഹെ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സല്‍മാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയത്. നേരത്തെ അനധികൃതമായി തോക്ക് കൈവശം വെച്ച കേസില്‍ സല്‍മാനെ കോടതി വെറുതെവിട്ടിരുന്നു.

Story by
Read More >>