സുഷമാസ്വരാജിനേയും ട്രോളി സംഘി ട്രോളന്മാര്‍

ന്യൂഡല്‍ഹി: മിശ്ര വിവാഹിതരായ ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കാനുള്ള വിദേശകാര്യ മന്ത്രി സുഷമാസ്വരാജിന്റെ തീരുമാനത്തെ ട്രോളി സംഘി ട്രോളന്മാര്‍....

സുഷമാസ്വരാജിനേയും ട്രോളി സംഘി ട്രോളന്മാര്‍

ന്യൂഡല്‍ഹി: മിശ്ര വിവാഹിതരായ ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കാനുള്ള വിദേശകാര്യ മന്ത്രി സുഷമാസ്വരാജിന്റെ തീരുമാനത്തെ ട്രോളി സംഘി ട്രോളന്മാര്‍. മന്ത്രിയുടെ തീരുമാനത്തെ ട്രോളിയ പേജുകളെ കൂടുതലും ഫോളോ ചെയ്യുന്നത് ബിജെപിക്കാര്‍. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വിശകലന പ്രകാരം ബിജെപിയുടെ 41 പാര്‍ലമെന്റ് അംഗങ്ങളും മന്ത്രിമാരുമാണ് ഈ ട്രോള്‍ പേജുകള്‍ ഫോളോ ചെയ്യുന്നത്.

ഇത്തരത്തിലുള്ള എട്ട് ട്രോള്‍ ഗ്രൂപ്പുകളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫോളോ ചെയ്യുന്നുണ്ട്. നിരവധി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും പിന്‍പറ്റുന്ന ഇത്തരം ഗ്രൂപ്പുകളിലെ ട്രോളുകള്‍ മന്ത്രാലയത്തിന്റെ തീരുമാനത്തിന് എതിരാണെന്ന് ഇവര്‍ തന്നെ സമ്മതിക്കുന്നുണ്ട്.

എന്നാല്‍ പ്രധാനമന്ത്രി ഒരാളെ ഫോളോ ചെയ്യുന്നു എന്നത് അയാള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് തുല്ല്യമല്ലെന്നും ഒരു വ്യക്തി എങ്ങനെ പെരുമാറുമെന്ന് പറയാനാകില്ലെന്നും ബിജെപി ഐ.ടി സെല്‍ മേധാവി അമിത് മാല്‍വ്യ പ്രതിരകരിച്ചു.

Story by
Read More >>