രാഹുലിനെ പരിഹസിക്കാന്‍ മോദിക്ക് അവകാശമില്ല; ശിവസേന

Published On: 9 May 2018 3:30 PM GMT
രാഹുലിനെ പരിഹസിക്കാന്‍ മോദിക്ക് അവകാശമില്ല; ശിവസേന

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ശിവസേന. രാഹുല്‍ ഗാന്ധിയെ പരിഹസിക്കാന്‍ നരേന്ദ്ര മോദിക്ക് അവകാശമില്ലെന്ന് ശിവസേനയുടെ രാജ്യസഭാ എംപി സഞ്ജയ് റാവത്ത്. പ്രധാനമന്ത്രിയാകാന്‍ തയ്യാറാണെന്ന രാഹുലിന്റെ പ്രസ്താവനയെ പരിഹസിച്ച പ്രധാനമന്ത്രിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു റാവത്ത്. മോദിക്ക് പ്രധാനമന്ത്രിയാകാന്‍ അവകാശമുള്ളതുപോലെ മറ്റുള്ളവര്‍ക്കുമുണ്ട്. രാഹുല്‍ പ്രധാനമന്ത്രിയാകുന്നത് തടയാന്‍ മോദി അദ്ദേഹത്തെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ അതിന്റെ പേരില്‍ അവരെ പരിഹസിക്കുകയല്ല വേണ്ടതെന്നും റാവത്ത് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്, യഥാര്‍ത്ഥത്തില്‍ 2014ല്‍ എല്‍ കെ അദ്വാനിയായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രിയാവേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.


കഴിഞ്ഞ ചെവ്വാഴ്ച സമൃദ്ധ ഭാരത് ഫൗണ്ടേഷന്റെ ഉദ്ഘാടന സമ്മേളനത്തില്‍ 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. രാഹുലിന്റെ ഈ പ്രസ്താവനയെ പരിഹസിച്ചാണ് മോദി 'ിരവധി വര്‍ഷത്തെ അനുഭവ സമ്പത്തുള്ളവരെ തട്ടിമാറ്റി സ്വയം മുന്നില്‍ കയറി നില്‍ക്കുകയാണ് രാഹുലെന്ന്' പരിഹസിച്ചത്. ഇത് രാഹുലിന്റെ ധാര്‍ഷ്ട്യമാണെന്നും മോദി ബംഗാരപ്പേട്ടയില്‍ നടന്ന റാലിയില്‍ പറഞ്ഞു.

Top Stories
Share it
Top