പന്ത്രണ്ടാം ക്ലാസ് വരെ സംസ്‌കൃതം നിര്‍ബന്ധിത വിഷയമായി പഠിപ്പിക്കണമെന്ന് ശുപാര്‍ശ

Published On: 2018-06-22 08:30:00.0
പന്ത്രണ്ടാം ക്ലാസ് വരെ സംസ്‌കൃതം നിര്‍ബന്ധിത വിഷയമായി പഠിപ്പിക്കണമെന്ന് ശുപാര്‍ശ

ന്യൂഡല്‍ഹി: ഹയര്‍സെക്കന്ററി വരെ സംസ്‌കൃതം നിര്‍ബന്ധിത പാഠ്യവിഷയമാക്കണമെന്ന് ഭാരതീയ ശിക്ഷണ്‍ മണ്ഡലത്തിന്റെ ശുപാര്‍ശ. കെ കസതൂരിരംഗന്‍ അധ്യക്ഷനായ നവവിദ്യാഭ്യാസ നയരൂപീകരണ കമ്മിറ്റിക്ക് മുമ്പാകെയാണ് ആര്‍എസ്എസ് പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സംഘടന ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

നിലവില്‍ എട്ടാം ക്ലാസ് വരെയാണ് ത്രിഭാഷാ പഠനസമ്പ്രദായം നിലവിലുള്ളത്.ഒമ്പത് മുതലുള്ള ക്ലാസുകളില്‍ ദ്വിഭാഷാ സമ്പ്രദായമാണുള്ളത്. ഇംഗ്ലീഷിനു പുറമെ ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ തിരഞ്ഞെടുത്ത് പഠിക്കാനുള്ള സൗകര്യം വിദ്യാര്‍ത്ഥികള്‍ക്കുണ്ട്.ഇതില്‍ മാറ്റം വരുത്താനാണ് പുതിയ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് വരെ സംസ്‌കൃതം നിര്‍ബന്ധിത വിഷയമായി പഠിപ്പിക്കണമെന്ന് ശുപാര്‍ശയില്‍ പറയുന്നു.

Top Stories
Share it
Top