കാസ്റ്റിംഗ് കൗച്ച് ചൂഷണമല്ല; ജോലി തരുന്നുണ്ട് പിന്നെയെന്താണ് പ്രശ്നം? ദേശീയ പുരസ്‌ക്കാര ജേതാവ് സരോജ് ഖാന്‍

ന്യൂഡല്‍ഹി: കാസ്റ്റിംഗ് കൗച്ചുമായി ബന്ധപെട്ട് വിവാദപരാമര്‍ശവുമായി ബോളിവുഡ് കൊറിയോഗ്രാഫരും ദേശിയ അവാര്‍ഡ് ജേതാവുമായ സരോജ് ഖാന്‍. കാസ്റ്റിംഗ് കൗച്ച്...

കാസ്റ്റിംഗ് കൗച്ച് ചൂഷണമല്ല; ജോലി തരുന്നുണ്ട് പിന്നെയെന്താണ് പ്രശ്നം? ദേശീയ പുരസ്‌ക്കാര ജേതാവ് സരോജ് ഖാന്‍

ന്യൂഡല്‍ഹി: കാസ്റ്റിംഗ് കൗച്ചുമായി ബന്ധപെട്ട് വിവാദപരാമര്‍ശവുമായി ബോളിവുഡ് കൊറിയോഗ്രാഫരും ദേശിയ അവാര്‍ഡ് ജേതാവുമായ സരോജ് ഖാന്‍. കാസ്റ്റിംഗ് കൗച്ച് പുതിയ കാര്യമല്ല. സിനിമയുള്ള കാലം മുതല്‍ ഇതുണ്ട്. താരങ്ങളുടെ സമ്മതത്തോടെയാണ് കാസ്റ്റിംഗ് കൗച്ച് നടക്കുന്നത്. കാസ്റ്റിംഗ് കൗച്ച് ചൂഷണമല്ല. -സരോജ് പറയുന്നു.

ലൈംഗിക ചൂഷണം നടത്തി ആരേയും ഒഴിവാക്കുന്നില്ല. ജോലി തരുന്നുണ്ട്. പിന്നെയെന്താണ് പ്രശ്നം? എന്തിനാണ് സിനിമയെ മാത്രം ലക്ഷ്യം വക്കുന്നത്- സരോജ് ചോദിച്ചു. മുംബൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സരോജ് ഈ വിവാദ പരാമര്‍ശം നടത്തിയത്.

കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് താരങ്ങള്‍ അനുഭവം പങ്കുവെക്കുന്ന സമയത്താണ് ഈ പരാമര്‍ശം. പ്രസ്താവന വിവാദമായതോടെ സരോജ് ക്ഷമ ചോദിച്ചു. തെസാബി, ദേവദാസ് തുടങ്ങിയ സിനിമയുടെ കൊറിയോഗ്രഫി ചെയ്ത സരോജ് ഖാന്‍ മൂന്ന് തവണ ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്

Story by
Read More >>