സുനന്ദ കേസിലെ കുറ്റപത്രം: അപകീ‌ർത്തിപ്പെടുത്താനെന്ന് തരൂർ

ന്യൂഡൽഹി: സുനന്ദ പുഷ്​കറിന്റെ മരണത്തിൽ ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രം തന്നെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന്​ ശശി തരൂർ എം.പി....

സുനന്ദ കേസിലെ കുറ്റപത്രം: അപകീ‌ർത്തിപ്പെടുത്താനെന്ന് തരൂർ

ന്യൂഡൽഹി: സുനന്ദ പുഷ്​കറിന്റെ മരണത്തിൽ ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രം തന്നെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന്​ ശശി തരൂർ എം.പി. കുറ്റപത്രത്തിലെ ആരോപണങ്ങൾ അസംബന്ധവും കെട്ടിച്ചമച്ചതുമാണ്​. താൻ ഇത്രയും കാലം കേസന്വേഷണവുമായി സഹകരിച്ചിട്ടുണ്ട്​. ഇനി അത്​ തുടരുകയും ചെയ്യും. കുറ്റപത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രസ്​താവനയിൽ വ്യക്തമാക്കി.

തന്റെയും കുടുംബത്തി​​ന്റെയും സ്വകാര്യത മാനിക്കാൻ മാധ്യമങ്ങൾ തയ്യാറാവണമെന്നും കോടതിയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും തരൂർ വ്യക്തമാക്കി. സുനന്ദയുടെ മരണത്തിൽ വിചാരണ നേരിടണമെന്നും ജൂലൈ ഏഴിന്​ ഹാജരാവണമെന്നും ആവശ്യപ്പെട്ട് ഡൽഹി പട്യാല കോടതി തരൂരിന്​ നോട്ടീസയച്ചിരുന്നു.

Story by
Read More >>