ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപിയില്‍ നിന്ന് പുറത്തേക്ക്; സ്വാഗതം ചെയ്ത് ആര്‍ജെഡി

Published On: 2018-06-15 06:45:00.0
ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപിയില്‍ നിന്ന് പുറത്തേക്ക്;  സ്വാഗതം ചെയ്ത് ആര്‍ജെഡി

പാറ്റ്‌ന: ബിഹാര്‍ ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ആര്‍ജെഡി. എന്‍ഡിഎയില്‍ ഉള്‍പ്പെട്ട ജെഡി(യു) ബുധനാഴ്ച നടത്തിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാതെ ആര്‍ജെഡിയുടെ വിരുന്നില്‍ പങ്കെടുത്തത് ശത്രുഘ്‌നന്‍ സിന്‍ഹയുടെ പാര്‍ട്ടിയിലെ അകല്‍ച്ചയാണ് സൂചിപ്പിക്കുന്നത്. ഇഫ്താര്‍ വിരുന്നിനെത്തിയ സിന്‍ഹ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ വീട്ടില്‍ അരമണിക്കൂറോളം ചിലവഴിച്ചു.


ആര്‍ജെഡിയുടെ രാജ്യസഭാ എംപിയും ലാലുപ്രസാദ് യാദവിന്റെ മകളുമായ മിസ ഭാരതി ശത്രുഘന്‍ സിന്‍ഹയെ കഴിഞ്ഞ ദിവസം പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ശത്രുഘന്‍ സിന്‍ഹയുടെ ബിജെപിയിലെ നാളുകള്‍ എണ്ണപ്പെട്ടതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ നിത്യാനന്ദ് റായ് പറഞ്ഞു. സിന്‍ഹയ്ക്കെതിരായി ഏതുനിമിഷവും നടപടിയുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top Stories
Share it
Top