സവർക്കർക്ക് ഭാരത രത്‌ന നിഷേധിച്ചു, അംബേദ്കറെ അപമാനിച്ചു: കോൺഗ്രസിനെതിരെ വിമർശനവുമായി മോദി

മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് വാഗ്ദാനമായി ബി.ജെ.പി ഉന്നയിച്ച പ്രധാന വിഷയങ്ങളിലൊന്നാണ് സവർക്കറുടെ ഭാരത രത്‌ന.

സവർക്കർക്ക് ഭാരത രത്‌ന നിഷേധിച്ചു, അംബേദ്കറെ അപമാനിച്ചു: കോൺഗ്രസിനെതിരെ വിമർശനവുമായി മോദി

ന്യൂഡൽഹി: ഹിന്ദുത്വ മതമൗലിക പ്രത്യേയശാസ്ത്രങ്ങൾക്കു രൂപം നൽകിയ ആർ.എസ്. എസ് സ്ഥാപകൻ വീർ സവർക്കർക്ക് ഭാരത രത്‌ന നഷ്ടപ്പെടുത്തിയത് കോൺഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ അകോലയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ ആരോപണം. ബി.ആർ. അംബേദ്കറിന് രാജ്യത്തെ ഏറ്റവും വലിയ പരമോന്നത ബഹുമതികളിലൊന്നായ ഭാരത രത്‌നനൽകാൻ കോൺഗ്രസ് വിസമ്മതിച്ചുവെന്നും മോദി കുറ്റപ്പെടുത്തി. സവർക്കറെ അധിക്ഷേപിച്ചവരാണ് കോൺഗ്രസ്. ഇന്നവരാണ് ജമ്മു കശ്മിരിൽആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ വിമർശിക്കുന്നത്. ഇത് ലജ്ജാകരമാണെന്നും - മോദി കൂട്ടിച്ചേർത്തു. രാഷ്ട്ര നിർമ്മാണത്തിന് ദേശീയത അടിസ്ഥാനമാക്കിയത് സവർക്കർ മുന്നോട്ടുവെച്ച സംസ്‌കാരമാണെന്നും മോദി പറഞ്ഞു.

മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് വാഗ്ദാനമായി ബി.ജെ.പി ഉന്നയിച്ച പ്രധാന വിഷയങ്ങളിലൊന്നാണ് സവർക്കറുടെ ഭാരത രത്‌ന.വിവാദ ഹിന്ദുത്വവാദി വിഡി സവർക്കർക്ക് ഭാരത് രത്‌ന പുരസ്‌കാരം നൽകണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ബിജെപിയുടെ പ്രകടനപത്രിക കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഇതിൽ നിരവധി പേർ വിമർശനവുമായി രംഗത്തുവന്നിരുന്നു.മാഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുകയും തെളിവിന്റെ അഭാവത്താൽ കുറ്റവിമുക്തനാവുകയും ചെയ്ത സവർക്കർ ആൻഡമാനിലെ സെല്ലുലാർ ജയിലിൽ ബ്രിട്ടീഷ് തടവിലായിരുന്നപ്പോൾ രക്ഷപ്പെടാൻ മാപ്പ് അപേക്ഷ എഴുതി നൽകിയതായും വിമർശനമുണ്ട്.

Read More >>