സംസ്ഥാനങ്ങളില്‍ ഡിജിപിയെ നിയമിക്കാനുളള അധികാരം യുപിഎസ്‌സിക്ക് വിട്ട് സുപ്രിം കോടതി

വെബ്ഡസ്‌ക്: സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഡിജിപിമാരെ നിയമിക്കാനുളള അധികാരം യുപിഎസ്‌സിക്കു വിടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സംസ്ഥാന...

സംസ്ഥാനങ്ങളില്‍ ഡിജിപിയെ നിയമിക്കാനുളള അധികാരം യുപിഎസ്‌സിക്ക് വിട്ട് സുപ്രിം കോടതി

വെബ്ഡസ്‌ക്: സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഡിജിപിമാരെ നിയമിക്കാനുളള അധികാരം യുപിഎസ്‌സിക്കു വിടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവിയെ നിയമിക്കുന്നതിനു മൂന്നു മാസം മുമ്പെ പ്രൊപ്പോസല്‍ യുപിഎസ്‌സിക്ക് വിടണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചതായി ട്രിബ്യൂണ്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

യുപിഎസ്സിക്കു ലഭിക്കുന്ന പട്ടികയില്‍ നിന്നും മൂന്നംഗ പാനല്‍ തയ്യാറാക്കും. ഈ പാനലിലെ ഒരാളെ സംസ്ഥാനങ്ങളിലെ ഡിജിപിയായി നിയമിക്കാം. സംസ്ഥാനങ്ങള്‍ രാഷ്ട്രീയ താല്‍പ്പര്യത്തിനനുസരിച്ച് പോലീസ് മേധാവിയെ നിയമിക്കുന്നുവെന്ന് കേന്ദ്ര സുപ്രീം കോടതിയെ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് സുപ്രീം കോടതി ഇതുസംമ്പന്ധിച്ച് ഉത്തരവിട്ടത്. ആക്ടിങ് ഡിജിപി എന്ന പദവിയും പുതിയ ഉത്തരവ് പ്രകാരം റദ്ദാകും.

Story by
Read More >>