പ്രൊടേം സ്പീക്കറുടെ നിയമനത്തിനെതിരായ ഹരജികൾ ഇന്ന്​ പരിഗണിക്കും

ന്യൂഡൽഹി: കർണാടകയിൽ വിശ്വാസവോട്ട്​ നടത്താനുള്ള പ്രോ​ടെം സ്​പീക്കറായി​ ബി.ജെ.പി എം.എൽ.എ കെ.ജി. ബൊപ്പയ്യ​യെ ഗവർണർ കീഴ്​വഴക്കങ്ങൾ ലംഘിച്ച്​ ...

പ്രൊടേം സ്പീക്കറുടെ നിയമനത്തിനെതിരായ ഹരജികൾ ഇന്ന്​ പരിഗണിക്കും

ന്യൂഡൽഹി: കർണാടകയിൽ വിശ്വാസവോട്ട്​ നടത്താനുള്ള പ്രോ​ടെം സ്​പീക്കറായി​ ബി.ജെ.പി എം.എൽ.എ കെ.ജി. ബൊപ്പയ്യ​യെ ഗവർണർ കീഴ്​വഴക്കങ്ങൾ ലംഘിച്ച്​ നിയമിച്ചതിനെതിരെ വെള്ളിയാഴ്​ച രാത്രി സമർപ്പിച്ച ഹരജി രാവിലെ 10.30ന്​ സുപ്രീംകോടതി പരി​ഗണിക്കും. കോൺഗ്രസും ജനതാദളുമാണ്​ ഹരജി സമർപ്പിച്ചത്​. രാവിലെ 11 മണിക്ക്​ നിയമസഭ സമ്മേളനം ഗവർണർ വിളിച്ചുചേർത്തതിന്​ അരമണിക്കൂർ മുമ്പാണ്​ കേസ്​ പരിഗണിക്കുന്നത്​.

സുപ്രീംകോടതി രജിസ്​ട്രാറുടെ അനുമതിയോടെ വെള്ളിയാഴ്​ച രാത്രിയാണ്​ ഹരജി ഫയൽ ചെയ്​തത്​. ഹരജി ഫയൽ ചെയ്യാൻ ചെന്ന അഭിഭാഷകരെ സുപ്രീംകോടതി സുരക്ഷ ജീവനക്കാർ തടഞ്ഞത്​ വാക്കേറ്റത്തിനിടയാക്കി. മുതിർന്ന നിയമസഭ സാമാജികനെ പ്രോ​ടെം സ്​പീക്കറായി തെരഞ്ഞെടുക്കുക എന്ന കീഴ്​വഴക്കം തെറ്റിച്ച്​ ​മുൻ സ്​പീക്കർ കൂടിയായ ബൊപ്പയ്യയെ നിയമിച്ച ഗവർണറുടെ നടപടി റദ്ദാക്കണമെന്നാണ്​ ഹരജിയിലെ ആവശ്യം​. പകരം ഏറ്റവും മുതിർന്ന സാമാജികനെ പ്രോ​ടെം സ്​പീക്കറായി നിയമിക്കണമെന്നും ആവശ്യപ്പെടുന്നു.

Story by
Read More >>