എസ്‌സി /എസ്ടി നിയമഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം

ന്യൂഡല്‍ഹി: എസ്‌സി എസ്ടി നിയമഭേതഗതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം. പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍...

എസ്‌സി /എസ്ടി നിയമഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം

ന്യൂഡല്‍ഹി: എസ്‌സി എസ്ടി നിയമഭേതഗതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം. പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ദുര്‍ബലപ്പെടുത്തിയ സുപ്രിംകോടതി വിധി മറിക്കടക്കാനാണ് ഭേദഗതി കൊണ്ടുവരുന്നത്.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് അനുമതി ആവശ്യമാണെന്ന് നേരത്തെ സുപ്രീംകോടതി വിധിച്ചിരുന്നു. ഈ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ദളിത് പാര്ട്ടികള്‍ ഈ മാസം ഒമ്പതിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. അതിനിടെയാണ് സര്‍ക്കാരിന്റെ തീരുമാനം.

നിയമം ലഘുകരിക്കുന്ന തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ച് ജസ്റ്റിസ് എ.കെ ഗോയലിനെ ഹരിത ട്രിബ്യൂണല്‍ അധ്യക്ഷനാക്കിയതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി സഖ്യത്തിലെ ദളിത് എം.പിമാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അഞ്ചു വര്‍ഷത്തേക്കാണ് ഗോയലിനെ ഗ്രീന്‍ ട്രിബ്യൂണലില്‍ മോദി സര്‍ക്കാര്‍ നിയമിച്ചത്.

ഗോയലിന്റെ നിയമനത്തിനെതിരെ എന്‍.ഡി.എയിലെ ദളിത് എം.പിമാര്‍ക്ക് വിയോജിപ്പുണ്ടെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനും പറഞ്ഞിരുന്നു. ഗോയലിനെ നിയമിച്ചത് തെറ്റായ സന്ദേശം നല്‍കുമെന്ന് പാസ്വാന്‍ പറഞ്ഞു. ഗോയലിനെ നിയമിച്ചതിനെതിരെ പ്രതിഷേധമുണ്ടെന്ന് ചൂണ്ടിക്കാട്ടി പാസ്വാനും മകന്‍ ചിരാഗ് പാസ്വാനും രാജ്നാഥ് സിങ്ങിനും മോദിയ്ക്കും കത്ത് നല്‍കുകയും ചെയ്തിരുന്നു.

Story by
Read More >>