ഛത്തീസ്ഗഢില്‍ ഏഴു വയസ്സുകാരിക്ക് പീഡനം

റായ്പൂര്‍: സ്‌കൂളിലെ ആദ്യ ദിനത്തില്‍ ഏഴു വയസ്സുള്ള പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു. റായ്പൂരിലെ കാംപിയോണ്‍ സ്‌കൂളില്‍ ബുധനാഴ്ചയാണ് ദാരുണമായ സംഭവം...

ഛത്തീസ്ഗഢില്‍  ഏഴു വയസ്സുകാരിക്ക് പീഡനം

റായ്പൂര്‍: സ്‌കൂളിലെ ആദ്യ ദിനത്തില്‍ ഏഴു വയസ്സുള്ള പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു. റായ്പൂരിലെ കാംപിയോണ്‍ സ്‌കൂളില്‍ ബുധനാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. കുട്ടി ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന് ബന്ധുക്കള്‍ പറയുന്നു. പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. കൂടുതല്‍ തെളിവുകള്‍ക്കായി സ്‌കൂളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. സ്‌കൂളില്‍ നിന്നും തിരിച്ചെത്തിയ പെണ്‍കുട്ടിയുടെ ഉടുപ്പ് മാറ്റുമ്പോള്‍ അടിവസ്ത്രമില്ലാഞ്ഞത് അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ദേഹം പരിശോധിച്ചപ്പോള്‍ സ്വകാര്യ ഭാഗങ്ങളില്‍ രക്തവും കണ്ടു. സ്‌കൂളില്‍ കുട്ടിയുടെ ആദ്യ ദിനമായത്തിനാല്‍ അവളെ സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ച രക്ഷിതാക്കള്‍ക്ക് അനുമതി നിഷേധിച്ചുവെന്നും ആരോപണമുണ്ട്. സംഭവത്തെ തുടര്‍ന്ന് കുട്ടിയുമായി സംസാരിച്ച ബാലാവകാശ കമ്മീഷന്‍ അധികൃതര്‍ പ്രത്യേക സംഘത്തെ നിയമിച്ച് അന്വേഷണം നടത്തുമെന്നറിയിച്ചു. സ്‌കൂളിലെ 'ചേട്ടന്‍' തന്നെ ഉപദ്രവിച്ചെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. എന്നാല്‍ കുട്ടി മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് അടിവസ്ത്രം ഊരി മാറ്റിയെന്നാണ് സ്‌കൂളിലെ ആയയുടെ വാദമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പ്രസിഡന്റ് പ്രഭ ദുബെ പറഞ്ഞു. കുട്ടികള്‍ക്കു നേരെ ആക്രമണം വര്‍ധിക്കുന്നതില്‍ ആശങ്ക ഉയരുന്നതിനിടെയാണ് പുതിയ സംഭവം. കാശ്മീരില്‍ ആസിഫയെന്ന എട്ടു വയസ്സുകാരി ക്രൂര ബലാല്‍സംഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. ഈ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിന് വധശിക്ഷ നല്‍കുന്ന നിയമം ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭായോഗം വിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Story by
Read More >>