കശ്മീരിലെ സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ തുറന്നുപ്രവർത്തിക്കും
ജമ്മു കശ്മീർ ചീഫ് സെക്രട്ടറി ബി വി ആർ സുബ്രഹ്മണ്യം വെള്ളിയാഴ്ച മാദ്ധ്യമങ്ങളെ കാണുമെന്നാണ് സൂചന.നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം വിശദീകരിച്ചേക്കും.
ന്യൂഡൽഹി: കശ്മീരിലെ സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ തുറന്നുപ്രവർത്തിക്കും.വാർത്താ ഏജൻസിയായ എ. എൻ. ഐയാണ് ഇതും സംബന്ധിച്ച റിപ്പോർട്ട്പുറത്തുവിട്ടത്.
എന്നാൽ ഇവിടെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം.ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഇവിടെ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ട് ഇന്നേക്ക് പന്ത്രണ്ടു ദിവസമായി.
ജമ്മു കശ്മീർ ചീഫ് സെക്രട്ടറി ബി വി ആർ സുബ്രഹ്മണ്യം വെള്ളിയാഴ്ച മാദ്ധ്യമങ്ങളെ കാണുമെന്നാണ് സൂചന.നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം വിശദീകരിച്ചേക്കും.
കശ്മിർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ വീട്ടുതടങ്കലിൽ തുടരുകയാണ്.