മഹാഭാരത കാലത്തെ ഇന്റര്‍നെറ്റ് മാത്രമല്ല, വേറെയും ഉണ്ട്; ശാസ്ത്രലോകത്തിന് ബിജെപി നല്‍കിയ  സംഭാവനകള്‍ 

ന്യൂഡല്‍ഹി: ശാസ്ത്ര ലോകത്തെ 'ഇരുത്തി ചിന്തിപ്പിക്കുന്ന' പ്രസ്താവനകളാണ് മന്ത്രിമാരടക്കമുള്ള ബിജെപി നേതാക്കള്‍ പുറത്തിറക്കുന്നത്. ശാസ്ത്രം...

മഹാഭാരത കാലത്തെ ഇന്റര്‍നെറ്റ് മാത്രമല്ല, വേറെയും ഉണ്ട്; ശാസ്ത്രലോകത്തിന് ബിജെപി നല്‍കിയ  സംഭാവനകള്‍ 

ന്യൂഡല്‍ഹി: ശാസ്ത്ര ലോകത്തെ 'ഇരുത്തി ചിന്തിപ്പിക്കുന്ന' പ്രസ്താവനകളാണ് മന്ത്രിമാരടക്കമുള്ള ബിജെപി നേതാക്കള്‍ പുറത്തിറക്കുന്നത്. ശാസ്ത്രം പശ്ചാത്യരാജ്യത്തിന്റെ കുത്തകയല്ല, ആര്‍ഷഭാരതത്തില്‍ ഇപ്പോഴുള്ളതിനേക്കള്‍ മികച്ച സാങ്കേതിക വിദ്യകളുണ്ടായിരുന്നു എന്നു തെളിയാക്കാനായിരുന്നു ഇവരുടെ ശ്രമം.

സ്വന്തമായ 'കണ്ടുപിടുത്തങ്ങളിലൂടെ' ശാസ്ത്ര ലോകത്തിന് ബിജെപി വലിയ സംഭാവനകളാണ് നല്‍കിയിരിക്കുന്നത്. ശാസ്ത്രപഠനത്തിന് ഏറ്റവുമധികം പ്രാധാന്യം നല്‍കിയ പ്രധാനമന്ത്രിയായിരുന്നു ജവഹര്‍ലാല്‍ നെഹറു. ഇന്ത്യയിലെ ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല. എന്നാല്‍ അദ്ദേഹം കഷ്ടപെട്ടതെല്ലാം വെറുതെയായെന്നു തോന്നും ഇന്ത്യയിലെ ഇപ്പോഴത്തെ മന്ത്രിമാരുടെ പല പ്രസ്താവനകള്‍ കേട്ടാല്‍. ഇന്റര്‍നെറ്റും കൃത്രിമ ഉപഗ്രഹങ്ങളുമുള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ മഹാഭാരതകാലത്ത് തന്നെ ഭാരതത്തിലുണ്ടായിരുന്നുവെന്ന് ബിജെപി നേതാവും ത്രിപുര മുഖ്യമന്ത്രിയുമായ ബിപ്ലബ് ദേവ് കഴിഞ്ഞ ദിവസം പറഞ്ഞു. പൊതുവിതരണ വകുപ്പിന്റെ പ്രാദേശിക ശില്‍പശാലയില്‍ സംസാരിക്കുമ്പോളാണ് ബിപ്ലവ് ഈ അവകാശവാദം ഉന്നയിച്ചത്. അമേരിക്കയിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും ഇന്റര്‍നെറ്റ് എത്തുന്നതിന് ആയിരക്കണക്കിന വര്‍ഷങ്ങള്‍ക്ക്് മുമ്പേ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു. ഇതുപയോഗിച്ചാണ് സഞ്ജയന്‍ കുരുക്ഷേത്രയുദ്ധത്തെപ്പറ്റി ധൃതരാഷ്ട്രര്‍ക്ക് വിവരിച്ചു നല്‍കിയത്. അന്ധമായ വിശ്വാസങ്ങളുടെ കൂട്ടുപിടിച്ച് വന്‍ വിഡ്ഢിത്തരങ്ങളായ ധാരാളം പ്രസ്താവനകള്‍ ബിജെപി നേതാക്കള്‍ പുറത്തിറക്കിയിട്ടുണ്ട്.

ചില ബിജെപി ''കണ്ടുപിടുത്തങ്ങള്‍''

* ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നും ആള്‍കുരങ്ങുകളില്‍ നിന്നാണ് മനുഷ്യ വര്‍ഗം ഉടലെടുത്തതെന്നുമുള്ള ഡാര്‍വിന്റെ സിദ്ധാന്തം പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നും കേന്ദ്ര മന്ത്രി സത്യപാല്‍ സിംഗ്് കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു

* ന്യൂട്ടന്‍ ചലനനിയമങ്ങള്‍ കണ്ടുപിടിക്കുന്നതിനും വളരെക്കാലം മുമ്പേ ചലനനിയമങ്ങള്‍ ക്രോഡീകരിച്ച ചില മന്ത്രങ്ങള്‍ ഇന്ത്യയിലുണ്ടായിരുന്നു- കേന്ദ്ര മന്ത്രി സത്യപാല്‍ സിംഗ്, കേന്ദ്ര വിദ്യാഭ്യാസ ഉപദേശ സമിതിയുടെ 65ാം യോഗത്തിലാണ് സത്യപാല്‍ സിങ് ഇക്കാര്യം പറഞ്ഞത് എന്നത് ശ്രദ്ധേയം
.
* മുന്‍കാലങ്ങളിലും പൂര്‍വജന്മത്തിലും ചെയ്ത പാപത്തിന്റെ ഫലമാണ് കാന്‍സറും കാന്‍സര്‍ മൂലമുള്ള മരണവും- ബിജെപി മന്ത്രി ഹിമാന്താ ബിശ്വാ ശര്‍മ്മ. ചെറുപ്പക്കാര്‍ക്ക് കാന്‍സര്‍ വരുന്നതും ചെറുപ്രായത്തില്‍ അപകടം വന്ന് മരിക്കുന്നതും ദൈവിക നീതിയാണെന്നും മന്ത്രി പറഞ്ഞു.

* ഐ.എസ്.ആര്‍.ഒ. റോക്കറ്റുകളെ രാമന്റെ അമ്പിനോടാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ഉപമിച്ചത്. രാമന്‍ മികച്ച എന്‍ജിനീയറായിരുന്നുവെന്നും ഇതിനുദാഹരണമാണ് രാമസേതുവെന്നും അദ്ദേഹം പറഞ്ഞു.

* പെണ്‍മയില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത് ആണ്‍ മയിലിന്റെ കണ്ണ് നീര് കൊണ്ട് ഗര്‍ഭം ധരിച്ചാണ്. മയില്‍ ഒരു നിത്യ ബ്രഹ്മചാരിയാണ്. അത് പെണ്‍ മയിലുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറില്ല. -രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയും ബിജെപി അനുഭാവിയുമായ മഹേഷ് ചന്ദ്ര ശര്‍മ

*പശു ശ്വസിക്കുന്നതും നിശ്വസിക്കുന്നതും ഓക്‌സിജനാണ് -രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവനാനി. റേഡിയോ ആക്റ്റീവ് ഘടകങ്ങളെ നിര്‍വീര്യമാക്കാന്‍ ചാണകം കൊണ്ട് സാധിക്കുമെന്നും പശുവിന്റെ അടുത്തുപോയാല്‍ ''ജലദോഷവും പനിയും'' ഒക്കെ മാറുമെന്നും അദ്ദേഹം പറഞ്ഞു.

* ലോകത്തെ ആദ്യ വിമാനം രാവണന്റെ പുഷ്പക വിമാനമാണ്, ഗണപതിക്ക് ആനത്തല മാറ്റി വെച്ചതാണ് ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി- തുടങ്ങിയ പ്രസ്ഥാവനകള്‍ ഉയര്‍ന്നു വന്നത് 102, 103-ാമത് ശാസ്ത്ര കോണ്‍ഗ്രസ്സുകളിലായിരുന്നു. ശാസ്ത്ര കോണ്‍ഗ്രസ്സുകളുടെ പ്രസക്തി നഷ്ടപെടുന്ന പ്രബദ്ധങ്ങളും ചര്‍ച്ചകളുമായിരുന്നു ഇവിടെ ഉണ്ടായത്. 'പൗരാണിക ശാസ്ത്രം സംസ്‌കൃതത്തിലൂടെ' എന്ന പേരില്‍ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ ഒരു സെഷന്‍ അനുവദിക്കപ്പെട്ടു. ആധുനിക സാങ്കേതിക വിദ്യകള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ വേദങ്ങളിലും മറ്റും പരാമര്‍ശിക്കപ്പെട്ടതാണെന്നും അതിനാല്‍ ഇവയുടെ 'ക്രെഡിറ്' ഭാരതത്തിലെ പൗരാണിക പണ്ഡിതന്മാര്‍ക്കാണെന്നുമുള്ള വാദം ഇവിടെ ഉയര്‍ന്നു. മുടിനാരിനെപ്പോലും പിളര്‍ത്താന്‍ കഴിയുന്ന ശസ്ത്രക്രിയാ ഉപകരണങ്ങള്‍, പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്രഹാന്തര യാത്ര നടത്തിയതിന്റെ ചരിത്രം എന്നിവയെല്ലാം ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ടു.

Story by
Read More >>