ആള്‍ക്കൂട്ട കൊലപാതകം: വെളിപെടുത്തലുമായി ദൃക്‌സാക്ഷി

അല്‍വാര്‍: രാജസ്ഥാനില്‍ പശുക്കടത്തെന്നാരോപിച്ച് ആള്‍ക്കൂട്ടം തല്ലികൊലപ്പെടുത്തിയ റക്ബര്‍ ഖാന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ആക്രമണത്തെ...

ആള്‍ക്കൂട്ട കൊലപാതകം: വെളിപെടുത്തലുമായി ദൃക്‌സാക്ഷി

അല്‍വാര്‍: രാജസ്ഥാനില്‍ പശുക്കടത്തെന്നാരോപിച്ച് ആള്‍ക്കൂട്ടം തല്ലികൊലപ്പെടുത്തിയ റക്ബര്‍ ഖാന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ആക്രമണത്തെ കുറിച്ചുള്ള വിവരം പോലീസില്‍ അറിയിച്ച നവല്‍ കിഷോര്‍ എന്നയാളാണ് ആക്രമണത്തിന് ശേഷമുള്ള റക്ബര്‍ ഖാന്റെ ഫോട്ടോ പുറത്തുവിട്ടത്.

പോലീസിനൊപ്പം റക്ബര്‍ ഖാനെ ആശുപത്രിയില്‍ എത്തിക്കാന്‍ നവല്‍ കിഷോറും പോലീസിനൊപ്പമുണ്ടായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകുമ്പോഴുള്ള റക്ബര്‍ ഖാന്റെ ജീവനോടെയുള്ള ചിത്രമെന്നാണ് നവല്‍ കിഷോര്‍ പറയുന്നത്.

അതേസമയം, പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയില്‍ കഴിഞ്ഞ ദിവസം ഒരു പോലീസുകാരന്‍ തെറ്റ് ഏറ്റുപറഞ്ഞിരുന്നു. പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുന്നതു വരെ റക്ബര്‍ ഖാന് ജീവനുണ്ടായിരുന്നുവെന്നാണ് നവല്‍ കിഷോറിന്റെ വാദം. ഇത് പോലീസിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്.

Story by
Read More >>