ഫുള്‍കോര്‍ട്ട് വിളിക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന ജഡ്ജിമാര്‍

Published On: 25 April 2018 4:30 AM GMT
ഫുള്‍കോര്‍ട്ട് വിളിക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന ജഡ്ജിമാര്‍

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ഭാവിയെക്കുറിച്ചും നിലവിലെ പ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ഫുള്‍കോര്‍ട്ട് വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ജഡ്ജിമാര്‍ രഞ്ജന്‍ ഗൊഗോയിയും മദന്‍ ലോകൂറും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്തയച്ചു. ചീഫ് ജസ്റ്റിസിന്റെ ഇംപീച്ച്‌മെന്റ് ആവശ്യപ്പെട്ട് ഏഴു പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിക്കു നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് ജഡ്ജിമാരുടെ നീക്കം.

ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ വെങ്കയ്യ നായിഡു തള്ളിയിരുന്നു. ഒക്ടോബറില്‍ ദീപക് മിശ്രയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ അടുത്ത ജീഫ് ജസ്റ്റിസായി ഗൊഗോയ് സ്ഥാനമേല്‍ക്കുമെന്നാണ് കരുതുന്നത്.

കൊളീജിയം അംഗങ്ങളായ ഗൊഗോയിയും ലോകൂറും അയച്ച കത്തിനോട് ചീഫ് ജസ്റ്റിസ് പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ചയോടെ തന്നെ സുപ്രീംകോടതിയുമായി ബന്ധപ്പെട്ട പലകോണില്‍ നിന്നും ഫുള്‍കോട്ട് വിളിക്കണമെന്ന രീതിയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നതായാണ് വിവരം.

Top Stories
Share it
Top