ചോക്‌സിയെ വിട്ടുനല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടാല്‍ പരിഗണിക്കും-ആന്റ്വിഗ

ന്യൂഡല്‍ഹി: വിവാദ വ്യവസായി മെഹുൽ ചോക്​സിയെ വിട്ടുനൽകാൻ ഇന്ത്യ ആവശ്യപ്പെട്ടാൽ പരിഗണിക്കുമെന്ന്​ ആൻറ്വിഗ ആൻഡ്​ ബർബുഡ. വിദേശകാര്യമന്ത്രി ഇ.പി ചീത്​...

ചോക്‌സിയെ വിട്ടുനല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടാല്‍ പരിഗണിക്കും-ആന്റ്വിഗ

ന്യൂഡല്‍ഹി: വിവാദ വ്യവസായി മെഹുൽ ചോക്​സിയെ വിട്ടുനൽകാൻ ഇന്ത്യ ആവശ്യപ്പെട്ടാൽ പരിഗണിക്കുമെന്ന്​ ആൻറ്വിഗ ആൻഡ്​ ബർബുഡ. വിദേശകാര്യമന്ത്രി ഇ.പി ചീത്​ ഗ്രീസ് ആൻറ്വിഗ ദിനപത്രമായ ഡെയ്​ലി ഒബ്​സർവറിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ കരാറുകളൊന്നുമില്ല. എങ്കിലും ചോക്​സിയെ വിട്ടുകിട്ടണമെന്ന്​ ആവശ്യപ്പെട്ട്​ അപേക്ഷ നൽകിയാൽ അത്​ പരിഗണിക്കുമെന്ന്​ വിദേശകാര്യമന്ത്രി ചീത്​ ഗ്രീസ്​ പറഞ്ഞു. എന്നാൽ, ഇതുവരെയായിട്ടും ഇന്ത്യയിൽ നിന്നും അത്തരം അപേക്ഷകളൊന്നും ലഭിച്ചി​ട്ടില്ലെന്നും ആൻറ്വിഗ വിദേശകാര്യ മന്ത്രി വ്യക്​തമാക്കി.

നേരത്തെ മെഹുൽ ചോക്​സിക്ക്​ ആൻറ്വിഗ പൗരത്വം അനുവദിച്ചിരുന്നു. രാജ്യത്ത്​ വ്യവസായ നിക്ഷേപം നടത്തുന്നവർക്ക്​ പൗരത്വം നൽകുന്ന വ്യവസ്ഥ പ്രകാരമായിരുന്നു നടപടി. ചോക്‌സിക്ക് പൗരത്വം നല്‍കിയിതിലൂടെ കരീബിയന്‍ രാജ്യം ആന്റ്വിഗ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ബിസിനസ് ആവശ്യങ്ങള്‍ക്കായി 130 രാജ്യങ്ങളില്‍ വിസ രഹിത യാത്രയാണ് ഈ പൗരത്വത്തിലൂടെ ചോക്‌സിക്ക് ലഭിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് ചോക്‌സിക്ക് ആന്റ്വിഗ പൗരത്വം ലഭിച്ചത്. ജനുവരി ആദ്യ ആഴ്ചയില്‍ ചോക്‌സി രാജ്യം വിട്ടു. ചികിത്സക്കായാണ് യുഎസില്‍ പോയതെന്നായിരുന്നു ചോക്‌സിയുടെ വാദം.

ദിവസങ്ങള്‍ കഴിഞ്ഞ് ജനുവരി 29ന് സിബിഐ ചോക്‌സിക്കും ബന്ധുവും പിഎന്‍ബി തട്ടിപ്പിലെ മുഖ്യപ്രതിയുമായ നീരവ് മോദിക്കുമെതിരെ അന്വേഷണം ആരംഭിച്ചു. തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ നീരവ് മോദിയുടേയും ചോക്‌സിയുടേയും പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നു. വിദേശികള്‍ക്ക് ഇരട്ട പൗരത്വം നല്‍കുന്ന രാജ്യമാണ് ആന്റി്വിഗ. ഇതിനായി ആന്റ്വിഗയുടെ നാഷണല്‍ ഡെവലപ്പ്‌മെന്റ് ഫണ്ടില്‍ നിക്ഷേപം നടത്തുകയും വേണം.

Story by
Read More >>