വിദ്യാർഥിനിയെ പീഡിപ്പിച്ച ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തൽ; രണ്ടുപേർക്കെതിരെ കേസെടുത്തു

Published On: 30 Jun 2018 4:30 PM GMT
വിദ്യാർഥിനിയെ പീഡിപ്പിച്ച ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തൽ; രണ്ടുപേർക്കെതിരെ കേസെടുത്തു

ഹൈദരാബാദ്: കോളേജ് വിദ്യാർഥിനിയെ ബലാൽസം​ഗം ചെയ്ത ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്താൻ ശ്രമം. ആന്ധ്രപ്രദേശ് സ്വദേശിയും എഞ്ചിനീയറിങ് വിദ്യാർഥിനിയുമായ 22 കാരിയുടെ പരാതിയിൽ സീനിയർ വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്തു. വംഷി, ശിവറെഡ്ഡി എന്നീ വിദ്യാർഥികൾക്ക് എതിരെ കൂട്ടബലാൽസംഗത്തിനും വിഡിയോ പകർത്തിയതിന് ഐടി ആക്ട് പ്രകാരവുമാണ് പൊലീസ് കേസെടുത്തത്. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ബലാൽസം​ഗത്തിന്റെ ദൃശ്യം ഉപയോ​ഗിച്ച് യുവതിയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിന് പ്രവീൺ എന്ന വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ഫെബ്രുവരിയിലാണു കേസിന് ആസ്പദമായ സംഭവം. ജന്മദിനാഘോഷത്തിനിടെ ഉറക്കഗുളിക കലർത്തിയ പാനീയം കുടിക്കാൻ നൽകുകയും തുടർന്ന് പീഡിപ്പിക്കുകയും, അതിന്റെ ദൃശ്യം പകർത്തുകയുമായിരുന്നു. ആ ദൃശ്യം കാണിച്ചു നിരവധി തവണ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് യുവതി പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച് കോളേജ് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നും യുവതി ആരോപിച്ചു. വിദ്യാർഥികളുടെ ഭാവി അനിശ്ചിത്വത്തിൽ ആകാതിരിക്കാനാണു പൊലീസിൽ പരാതി നൽകാതിരുന്നതെന്നു കോളജ് അധികൃതർ അറിയിച്ചു.

Top Stories
Share it
Top