ഷായുടെ വസതിയിലേക്ക് ഷാഹീൻ ബാഗ് പ്രതിഷേധക്കാരുടെ മാർച്ച് തുടങ്ങി

മാർച്ച് തടയാനായി രണ്ടിടത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ബാനറുകളും പതാകകളുമായാണ് പ്രതിഷേധക്കാർ മാർച്ച് ചെയ്യുന്നത്.

ഷായുടെ വസതിയിലേക്ക് ഷാഹീൻ ബാഗ് പ്രതിഷേധക്കാരുടെ മാർച്ച് തുടങ്ങി

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ വസതിയിലേക്ക് ഷാഹീൻ ബാഗ് പ്രതിഷേധക്കാരുടെ മാർച്ച് ആരംഭിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരാണ് ഷായുടെ വീട്ടിലേക്ക് ജാഥനടത്തുന്നത്.

അതേസമയം പ്രതിഷേധ മാർച്ചിന് ഇതുവരെയും പൊലീസ് അനുമതി ലഭിച്ചിട്ടില്ല. പ്രദേശത്ത് കനത്ത പൊലീസ് കാവലുണ്ട്. മാർച്ച് തടയാനായി രണ്ടിടത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ബാനറുകളും പതാകകളുമായാണ് പ്രതിഷേധക്കാർ മാർച്ച് ചെയ്യുന്നത്. പൗരത്വ ഭേദഗതി, എൻആർസി എന്നിവക്കെതിരെ അൻപതിലേറെ ദിവസമായി ഷാഹീൻ ബാഗിൽ പ്രതിഷേധം തുടരുകയാണ്.

Next Story
Read More >>