ഷാര്‍ജയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു

Published On: 26 April 2018 5:00 PM GMT
ഷാര്‍ജയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു

ഷാര്‍ജ: മെയ്സലൂണ്‍ പ്രദേശത്ത് 36 വയസ്സ് പ്രായമുള്ള ഇന്ത്യന്‍ യുവതിയുടെ മൃതശരീരം വീട്ടില്‍ കണ്ടെത്തിയതായി യു.എ.ഇ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതിയുടെ ഭര്‍ത്തവ് ഇവരെ കൊലപ്പെടുത്തിയിട്ട് ഇന്ത്യയിലേക്ക് കടന്നിരിക്കാമെന്നാണ് പോലിസ് സംശയിക്കുന്നത്. റിപ്പോര്‍ട്ടനുസരിച്ച് ഭര്‍ത്താവ് കേരളീയനാണെന്നും ഇയാളാണ് കൊല നടത്തിയെതെന്നുമാണ് പോലിസ് വെളിപ്പെടുത്തുന്നത്. രാജ്യം വിടുന്നതിന് മുമ്പ് അയാള്‍ വാതിലില്‍ 'ഫോര്‍ റെന്റ്' എന്ന് ബോര്‍ഡ് തൂക്കയിരുന്നതായും പോലിസ് പറയുന്നു. ഇയള്‍ക്ക് മറ്റെരു ഭാര്യയുള്ളതായും കുറ്റചെയ്യുന്നതിനു മുമ്പ് അയാള്‍ ഇവരെ നാട്ടിലേക്കയച്ചിരിക്കാമെന്നും പോലീസ് സംശയിക്കുന്നു.

Top Stories
Share it
Top