പ്രണബിനെ ആർഎസ്എസ് പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുമെന്ന് ശിവസേന; ആരോപണം തള്ളി മകൾ

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് ശിവസേന. വരുന്ന...

പ്രണബിനെ ആർഎസ്എസ് പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുമെന്ന് ശിവസേന; ആരോപണം തള്ളി മകൾ

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് ശിവസേന.
വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 110 സീറ്റ് പോലും ലഭിക്കില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് പ്രണബിനെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള നീക്കമെന്നും ശിവസേന ആരോപിച്ചു. എന്നാൽ ശിവസേനയുടെ ഈ ആരോപണത്തെ തള്ളി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ രം​ഗത്തെത്തി.

"നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് 2014ലേതു പോലെ ഒരു വിജയം അസാധ്യമാണ്. 2019 ല്‍ എന്‍ഡിഎക്ക് ഭൂരിപക്ഷമില്ലെങ്കില്‍ പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കമാണ് ആര്‍എസ്എസ് നടത്തുന്നത്"- ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

ഇതിന്ന് പിന്നാലെയാണ് പ്രണബിന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ ഈ ആരോപണത്തെ തള്ളിരംഗത്തെത്തിയത്. സഞ്ജയ് റാവത്തിന്റെ പേരെടുത്ത് പരാമര്‍ശിച്ചായിരുന്നു ശര്‍മ്മിഷ്ഠയുടെ ട്വീറ്റ്.

"ഇന്ത്യന്‍ രാഷ്ട്രപതിയായി വിരമിച്ച എന്റെ അച്ഛന്‍ ഇനി സജീവരാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ പോകുന്നില്ല" ശർമിഷ്ഠ ട്വീറ്റ്ചെയ്തു. നേരത്തെ ശിവസേനയുടെ മുഖപത്രമായ ‘സാമ്‌ന’യിലും പ്രണബ് മുഖർജിയെ ആർഎസ്എസ് അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുമെന്ന വാർത്ത വന്നിരുന്നു.

Story by
Read More >>