രാഹുല്‍ഗാന്ധിക്ക് ശശി തരൂരിന്റെ ഉപദേശം; ജനങ്ങളുമായുള്ള ആശയ വിനിമയം തുടരുക, ട്രോളുകളും പ്രാചീന ചിന്താഗതിക്കാരെയും തള്ളുക

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയെ കുറിച്ച് നേരത്തെ നിലനിന്നിരുന്ന അഭിപ്രായത്തെ വലിയ തോതില്‍ മാറ്റുന്നതിന് ട്വിറ്റര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. രാഹുലിന്റെ...

രാഹുല്‍ഗാന്ധിക്ക് ശശി തരൂരിന്റെ ഉപദേശം; ജനങ്ങളുമായുള്ള ആശയ വിനിമയം തുടരുക, ട്രോളുകളും പ്രാചീന ചിന്താഗതിക്കാരെയും തള്ളുക

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയെ കുറിച്ച് നേരത്തെ നിലനിന്നിരുന്ന അഭിപ്രായത്തെ വലിയ തോതില്‍ മാറ്റുന്നതിന് ട്വിറ്റര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. രാഹുലിന്റെ ട്വിറ്റര്‍ ഉപയോഗത്തെ കുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്.

ജനങ്ങളുമായുള്ള ആശയ വിനിമമയം തുടരുക, ട്രോളുകളും പ്രാചീന ചിന്താഗതിക്കാരെയും തള്ളുക എന്നതാണ് ശശി തരൂരിന് രാഹുലിനോട് പറയുവാനുള്ളത്. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന് ചാഞ്ചാട്ടക്കാരനായ രാഷ്ട്രീയ നേതാവ് എന്ന പ്രതിശ്ചായയില്‍ നിന്ന് ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീ നേതാവ് എന്ന പ്രതിശ്ചായയിലേക്ക് രാഹുലിനെ മാറ്റിയെടുക്കാനായി എന്ന് ശശി തരൂര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയ പാരമ്പാരഗത പ്രചരണ രീതികള്‍ക്ക് മറുവഴിയല്ല മറിച്ച് കൂടുതല്‍ ഒരു വഴിയാണ്. 2019ല്‍ സോഷ്യല്‍മീഡിയ ഗെയിം ചേഞ്ചര്‍ ആയേക്കില്ല, എന്നാല്‍ ഇങ്ങനെയാണ് സോഷ്യല്‍ മീഡിയ പോകുന്നതെങ്കില്‍ 2024ല്‍ അവസ്ഥ മാറിയേക്കാമെന്നും ശശി തരൂര്‍ പറഞ്ഞു.


Story by
Read More >>