'യു പി എന്നാല്‍ 'അണ്‍എംപ്ലോയിഡ് പീപ്പിള്‍ ' എന്നതിന്റെ ചുരുക്കരൂപം':യോഗിയെ പരിഹസിച്ച് ശശി തരൂര്‍

രാഷ്ട്രീയ ദുരുപയോഗത്തിന്റെ മനുഷ്യ പ്രത്യാഘാതങ്ങള്‍

ലഖ്നൗ: ഉത്തര്‍പ്രദേശിലെ തൊഴിലില്ലായ്മ നിരക്ക് വര്‍ദ്ധന കണക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടതിനു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി.

യു.പി എന്നാല്‍ അണ്‍എംപ്ലോയിഡ് പീപ്പിള്‍ എന്നതിന്‍റെ ചുരുക്ക രൂപമാണെന്നാണ് താന്‍ ഊഹിക്കുന്നതെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.

"രണ്ടു വര്‍ഷത്തിനിടെ തൊഴില്‍രഹിതരുടെ എണ്ണത്തില്‍ 12.5ലക്ഷത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമ്മതിച്ചു. യു.പി എന്നു പറയുന്നത് 'അണ്‍എംപ്ലോയിഡ് പീപ്പിള്‍ ' എന്നതിന്റെ ചുരക്കരൂപമാണെന്ന് ഞാന്‍ ഊഹിക്കുന്നു. രാഷ്ട്രീയ ദുരുപയോഗത്തിന്റെ മനുഷ്യ പ്രത്യാഘാതങ്ങള്‍" തരൂര്‍ ട്വീറ്റ് ചെയ്തു.


Next Story
Read More >>