സുനന്ദ പുഷ്‌കര്‍ കേസ്: ശശി തരൂര്‍ ഹാജരാകണമെന്ന് കോടതി

ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവും കോൺഗ്രസ് എംപിയുമായ ശശി തരൂർ വിചാരണ നേരിടണം. ശശി തരൂരിനെതിരെ ആത്മഹത്യാ...

സുനന്ദ പുഷ്‌കര്‍ കേസ്: ശശി തരൂര്‍ ഹാജരാകണമെന്ന് കോടതി

ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവും കോൺഗ്രസ് എംപിയുമായ ശശി തരൂർ വിചാരണ നേരിടണം. ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഡൽഹി പോലീസ് കഴിഞ്ഞ 14നു കുറ്റപത്രം സമർപ്പിച്ചിരുന്നു.

കുറ്റപത്രം ഫയലിൽ സ്വീകരിച്ച കോടതി തരൂരിനോട് ഈ മാസം ഏഴിനു വിചാരണ കോടതിക്കുമുമ്പിൽ ഹാജരാകണമെന്നു കാണിച്ചു സമൻസ് അയച്ചു. വിചാരണ ചെയ്യാൻ തക്ക തെളിവ് കുറ്റപത്രത്തിലുണ്ടെന്ന് കാണിച്ചാണ് തരൂരിനെതിരെ സമൻസ് അയച്ചത്.

Story by
Read More >>