രാഹുലിനെ പ്രശംസിച്ച് ശിവസേന; യഥാർത്ഥ രാഷ്ട്രീയക്കാരനെന്ന് തെളിയിച്ചു

Published On: 21 July 2018 4:00 AM GMT
രാഹുലിനെ പ്രശംസിച്ച് ശിവസേന; യഥാർത്ഥ രാഷ്ട്രീയക്കാരനെന്ന് തെളിയിച്ചു

മുംബൈ: പാർലമെന്റിലെ അവിശ്വാസ പ്രമേയാവതരണത്തിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയെ പ്രശംസിച്ച് ശിവസേനയുടെ മുഖപത്രം. രാഹുൽ വിജയിച്ചെന്ന തലകെട്ടോടെയാണ് ഇന്ന് ശിവസേനാ മുഖപത്രമായ സാംന പുറത്തിറങ്ങിയിരിക്കുന്നത്.


കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന അവിശ്വാസ പ്രമേയത്തിന്റെ വാർത്തയുടെ തലക്കെട്ടിലാണ് രാഹുല്‍ ഗാന്ധിക്ക് ശിവസേനയുടെ പ്രശംസ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ വെച്ച് ആലിംഗനം ചെയ്യുന്ന ചെയ്യുന്ന ചിത്രവും നല്‍കിയിട്ടുണ്ട്.

അതേസമയം പ്രധാനമന്ത്രിയെ രാഹുല്‍ ആലിംഗനം ചെയ്തത് അദ്ദേഹം യഥാർത്ഥ രാഷ്ട്രീയക്കാരനാണെന്നു തെളിയിക്കുന്നതാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. അവിശ്വാസ പ്രമേയത്തിന്മേലുള്ള ഇന്നലത്തെ സഭാ നടപടികള്‍ ശിവസേന ബഹിഷ്കരിച്ചിരുന്നു.

Top Stories
Share it
Top