ഷോപിയാനില്‍ കൊല്ലപ്പെട്ട ഹിസ്ബ് ഭീകരന്‍ രണ്ടു ദിവസം മുമ്പുവരെ സര്‍വ്വകലാശാലയില്‍ പഠിപ്പിച്ചു

ശ്രീനഗര്‍: ഷോപിയാനില്‍ സൈന്യവുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പട്ട ഹിസ്ബുല്‍ മൂജാഹിദീന്‍ ഭീകരന്‍ മുഹമ്മദ് റാഫി ഭട്ട് രണ്ടുദിവസം മുമ്പു വരെ കശ്മീര്‍...

ഷോപിയാനില്‍ കൊല്ലപ്പെട്ട ഹിസ്ബ് ഭീകരന്‍ രണ്ടു ദിവസം മുമ്പുവരെ സര്‍വ്വകലാശാലയില്‍ പഠിപ്പിച്ചു

ശ്രീനഗര്‍: ഷോപിയാനില്‍ സൈന്യവുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പട്ട ഹിസ്ബുല്‍ മൂജാഹിദീന്‍ ഭീകരന്‍ മുഹമ്മദ് റാഫി ഭട്ട് രണ്ടുദിവസം മുമ്പു വരെ കശ്മീര്‍ സര്‍വ്വകലാശാലയില്‍ പഠിപ്പിച്ചിരുന്നതായി റിപോര്‍ട്ട്. രണ്ട് വര്‍ഷമായി കാശ്മീര്‍ സര്‍വകലാശാലയില്‍ സോഷ്യോളജി വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഭട്ട്.

വെള്ളിയാഴ്ച മുതല്‍ ഭട്ടിനെ കാണാനില്ലായിരുന്നു. വെള്ളിയാഴ്ച പതിവുപോലെ റാഫി സര്‍വകലാശാലയില്‍ ക്ലാസ്സെടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. പിറ്റേ ദിവസം വീട്ടുകാര്‍ റാഫിയെ കാണാനില്ലെന്ന് പോലീസിന് പരാതി നല്‍കുകയും ചെയ്തിരുന്നു. പ്രാഫസറെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നടത്തിയിരുന്നു.

സര്‍വകലാശാല അധികൃതര്‍ ഡിജിപിക്ക് പരാതി നല്‍കിയതിന് പിറ്റേ ദിവസമാണ് റാഫിയുടെ പിതാവ് മകന്‍ ഷോപിയാനില്‍ അകപ്പെട്ടെന്ന് വെളിപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയാണ് നാല് ഭീകരരോടോപ്പം ദക്ഷിണ കാശ്മീരിലെ ഷോപിയാനില്‍ ഭട്ട് കൊല്ലപ്പെട്ടത്. ഞായറാഴ്ച അതിരാവിലെ പിതാവായ അബ്ദുള്‍ റഹീം ഭട്ടിനെ ഫോണില്‍ വിളിച്ച് താന്‍ കെണിയിലായെന്നും തന്റെ തെറ്റുകള്‍ക്ക് മാപ്പ് നല്‍കണമെന്നും അള്ളാഹുവിനെ കാണാന്‍ പോകുന്നുവെന്നും റാഫി പറഞ്ഞതായി റിപോര്‍ട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഏറ്റുമുട്ടലില്‍ റാഫി മരിച്ച വിവരം പുറത്തായതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപോര്‍ട്ട് ചെയ്തു.

ഹൈദരാബാദ് സര്‍വകലാശാലയുടെ അസിസ്റ്റന്റ് പ്രൊഫസര്‍ തെരഞ്ഞെടുപ്പില്‍ അവസാന പട്ടികയിലുണ്ടായിരുന്ന റാഫി ഹൈദരബാദിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ക്ലാസ്സില്‍ നിന്ന് ഇറങ്ങിയതെന്ന് ഒരു വിദ്യാര്‍ത്ഥി പറഞ്ഞു. 32കാരനായ റാഫി കഴിഞ്ഞ നവംബറിലാണ് ഡോക്ടറേറ്റ് പഠനം പൂര്‍ത്തിയാക്കിയത്. 29 പ്രസിദ്ധീകരണങ്ങളും ചെറുപ്രായത്തില്‍ തന്നെ തയ്യാറാക്കിയിട്ടുണ്ട്. നേരത്തേ സമാനരീതിയില്‍ റാഫിയുടെ രണ്ട് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിട്ടുണ്ട്.

Story by
Read More >>