ഷുജാത് ബുഖാരിയുടെ കൊല  ആസൂത്രണം ചെയ്തത് പാക്കിസ്ഥാനില്‍ 

Published On: 28 Jun 2018 1:00 PM GMT
ഷുജാത് ബുഖാരിയുടെ കൊല  ആസൂത്രണം ചെയ്തത് പാക്കിസ്ഥാനില്‍ 

ശ്രീനഗര്‍: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും റൈസിംഗ് കാശ്മീര്‍ പത്രാധിപരുമായിരുന്ന ഷുജാത് ബുഖാരിയുടെ കൊലപാതകത്തില്‍ ഗൂഡാലോചന നടന്നത് പാക്കിസ്ഥാനില്‍ വച്ചെന്ന്ജമ്മു കാശ്മീര്‍ പൊലീസ്. കൊലപാതകം നടത്തിയ നാല് പേരും ലഷകര്‍ ഇ തൊയ്ബ പ്രവര്‍ത്തകരാണെന്നും പൊലീസ് പത്ര സമ്മേളനത്തില്‍ അറിയിച്ചു.

സാജിദ് ഗൗള്‍, അസദ് അഹമ്മദ് മാലിക്, മുസാഫര്‍ അഹമ്മദ്, നവീദ് ഗട്ട് എന്നിവരാണ് കൊലപാതകത്തില്‍ പങ്കാളികളായവര്‍. ഇതില്‍ കാശ്മീര്‍ സ്വദേശിയായ സാജിദ് നിരവധി കേസുകളില്‍ പ്രതിയാണെന്നും 2017ല്‍ പാക്കിസ്ഥാനിലേക്ക് കടന്നുവെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു . കൃത്യമായ തെളിവുകള്‍ കൈയിലുണ്ട്, ഷുജത് ബുഖാരിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടന്നിട്ടുണ്ട്, പൊലീസ് വ്യക്തമാക്കി.

48കാരനായ ഷുജാത് ബഹാരിയെ ജൂണ്‍ 14നാണ് അജ്ഞാത സംഘം വെടിവച്ച് കൊന്നത്. ഇദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിരുന്നു.

Top Stories
Share it
Top