കശ്മീരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു

ശ്രീനഗര്‍: ജമ്മുകശ്മിരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ഭുകാരിയെ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തി. ശ്രീനഗറിലെ പ്രസ് കോളനിയില്‍...

കശ്മീരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു

ശ്രീനഗര്‍: ജമ്മുകശ്മിരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ഭുകാരിയെ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തി. ശ്രീനഗറിലെ പ്രസ് കോളനിയില്‍ അദ്ദേഹത്തിന്റെ ഓഫീസിന് പുറത്തുവെച്ചാണ് വെടിവെപ്പുണ്ടായത്. നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.

റൈസിങ് കശ്മീര്‍ എന്ന പത്രത്തിന്റെ എഡിറ്ററാണ് ഷുജാത്ത് ബുഖാരി. അക്രമി സംഘം നിരവധി തവണ ബുഖാരിക്ക് നേരെ നിറയൊഴിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു . ഗുരുതരമായി പരിക്കേറ്റ ബുഖാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷുജാത്ത് ബുഖാരിയുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരുന്ന രണ്ട് പോലീസുകാര്‍ക്കും വെടിയേറ്റു. ഇവരൊലാരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചുവെന്നാണ് വിവരം. രണ്ടാമന്റെ നില ഗുരതരമാണ്. ഏറെക്കാലത്തിന് ശേഷമാണ് കശ്മീരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്.

2000 ത്തില്‍ ഇദ്ദേഹത്തിന് നേരെ വധശ്രമമുണ്ടായിരുന്നു. ഇതിന് ശേഷമാണ് രണ്ട് പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചത്. ഷുജാത്ത് ബുഖാരിയെ അജ്ഞാതസംഘം വെടിവെച്ച കൊലപ്പെടുത്തിയ സംഭവത്തില്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി നടുക്കം രേഖപ്പെടുത്തി.

Story by
Read More >>