ഷുജാത് ബുഖാരി വധം: ഘാതകരെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യം പുറത്തുവിട്ടു

Published On: 15 Jun 2018 6:30 AM GMT
ഷുജാത് ബുഖാരി വധം: ഘാതകരെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യം പുറത്തുവിട്ടു

ശ്രീനഗര്‍: റൈസിങ് കശ്മീര്‍ പത്രത്തിന്റ എഡിറ്റര്‍ ഷുജാത് ബുഖാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഘാതകരെന്ന് കരുതുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. മുഖം മറച്ച നിലയില്‍ മൂന്നുപേര്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് ജമ്മു കാശ്മീര്‍ പോലീസ് സിസിടിവി ദൃശ്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

അക്രമികളെ തിരിച്ചറിയാന്‍ പോലീസ് ജനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. ‌‌വ്യാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു ശ്രീനഗറിലെ പ്രസ് കോളനിയില്‍ വെച്ച് ബുഖാരിക്ക് വെടിയേറ്റത്. ഇദ്ദേഹത്തിന്റെ സുരക്ഷക്കായി നിയോഗിച്ചിരുന്ന രണ്ട് പോലീസുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സംഭവം ഭീകരാക്രമണമാണെന്ന് ജമ്മു-കാശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും അഭിപ്രായപ്പെട്ടു.

Top Stories
Share it
Top