മോദിയുടെ ഭാഷ വിലകുറഞ്ഞത്, പ്രധാനമന്ത്രിയുടേതല്ല; സിദ്ധരാമയ്യയുടെ വിമര്‍ശനം തുടരുന്നു

Published On: 2018-05-06 13:15:00.0
മോദിയുടെ ഭാഷ വിലകുറഞ്ഞത്, പ്രധാനമന്ത്രിയുടേതല്ല; സിദ്ധരാമയ്യയുടെ വിമര്‍ശനം തുടരുന്നു

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോല്‍ ഉപയോഗിക്കുന്ന ഭാഷ അദ്ദേഹം വഹിക്കുന്ന പദവിയ്ക്ക് ചേര്‍ന്നതല്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നരേന്ദ്രമോഡി പ്രചരണത്തിനിടെ സീധാ രുപീയ സര്‍ക്കാര്‍ എന്ന് പരിഹസിച്ചിരുന്നു. ഇതിന് മറുപടി ആയാണ് സിദ്ധരാമയ്യയുടെ പ്രതികരണം.

ഞങ്ങള്‍ മാന്യമായ ഭാഷയാണ് അദ്ദേഹത്തില്‍(മോദി) നിന്നും പ്രതീക്ഷിക്കുന്നത്. എന്നാല്‍ അദ്ദേഹം ബിജെപിയുടെ ഭാഷയിലാണ് സംസാരിക്കുന്നത് അല്ലാതെ ഒരു പരിഷ്‌കൃത മനുഷ്യന്റെ ഭാഷയിലല്ല. വില കുറഞ്ഞ ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നത്. പ്രധാനമന്ത്രിക്ക് ചേര്‍ന്ന രീതിയിലല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

ഉയര്‍ത്തിക്കാണിക്കാന്‍ കൊള്ളാവുന്ന ഒരാളില്ലാത്തതിനാലാണ് പ്രധാനമന്ത്രിയെ ബിജെപി ഉയര്‍ത്തിക്കാണിക്കുന്നത്. മോദിയുടെ ഭാഷയ്ക്ക് മറുപടി പറയുന്നില്ലെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പറയേണ്ടി വരികയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

Top Stories
Share it
Top