തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോദിയെ പ്രകീര്‍ത്തിച്ച് സിദ്ധരാമയ്യ; നാക്കു പിഴച്ച് കര്‍ണാടക മുഖ്യന്‍

ബംഗളൂരു: പൊതു വേദികളിലും സോഷ്യല്‍മീഡിയയിലും നരേന്ദ്രമോഡി-സിദ്ധരാമയ്യ വാക്‌പോര് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് നാസ് ദിവസം മാത്രം ബാക്കി...

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോദിയെ പ്രകീര്‍ത്തിച്ച് സിദ്ധരാമയ്യ; നാക്കു പിഴച്ച് കര്‍ണാടക മുഖ്യന്‍

ബംഗളൂരു: പൊതു വേദികളിലും സോഷ്യല്‍മീഡിയയിലും നരേന്ദ്രമോഡി-സിദ്ധരാമയ്യ വാക്‌പോര് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് നാസ് ദിവസം മാത്രം ബാക്കി നില്‍ക്കേ വാക്‌പോര് മുറുകവേ സിദ്ധരാമയ്യ മോദിയ പ്രകീര്‍ത്തിച്ച് സംസാരിച്ചു. എന്നാല്‍ അത് നാക്കു പിഴയാണെന്ന് പെട്ടെന്ന് തന്നെ കര്‍ണാടക മുഖ്യന്‍ തിരുത്തി.

കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആണ് സിദ്ധരാമയ്യക്ക് നാക്ക് പിഴച്ചത്. സ്ഥാനാര്‍ത്ഥി ആയ നരേന്ദ്ര സ്വാമിയുടെ പേര് പറയുന്നതിന് പകരമാണ് നരേന്ദ്രമോഡി എന്ന് പറഞ്ഞത്.

മണ്ഡലത്തിലെ ഗ്രാമങ്ങളില്‍ റോഡുകളും കുടിവെള്ളവും വീടുകളും നിര്‍മ്മിക്കാന്‍ കഴിഞ്ഞത് നരേന്ദ്രമോഡി കാരണമാണ് എന്നായിരുന്നു പറഞ്ഞത്. പെട്ടെന്ന് തന്നെ സ്ഥാനാര്‍ത്ഥി ഇടപെട്ടു. ഉടന്‍ തന്നെ സിദ്ധരാമയ്യ തിരുത്തി. നരേന്ദ്ര മോദിയല്ല നരേന്ദ്ര സ്വാമിയെയാണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് തിരുത്തി.

Story by
Read More >>