യെദ്യൂരപ്പ സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ നോക്കിയെങ്കിലും വായിക്കാമോ, മോദിയെ വെല്ലുവിളിച്ച് സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ വെല്ലുവിളികളും...

യെദ്യൂരപ്പ സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ നോക്കിയെങ്കിലും വായിക്കാമോ, മോദിയെ വെല്ലുവിളിച്ച് സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ വെല്ലുവിളികളും മുറുകുകയാണ്. ബി.ജെ.പി പ്രചാരണത്തിനെത്തിയ നരേന്ദ്രമോദി രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവും വെല്ലുവിളികളും ഉയര്‍ത്തി കഴിഞ്ഞു. എന്നാല്‍ മോദിക്ക് പുതിയ വെല്ലുവിളിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി.

കഴിഞ്ഞ യെദ്യൂരപ്പ സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ കടലാസ് നോക്കിയെങ്കിലും 15 മിനുട്ട് നേരത്തേക്ക് വായിക്കാന്‍ സിദ്ധരാമയ്യ മോദിയെ വെല്ലുവിളിച്ചു.

Dear PM @narendramodi ji,

I challenge you to speak about the achievements of B S Yeddyurappa’s Govt in Karnataka for 15 minutes by looking at a paper.

Sincerely
Siddaramaiah https://t.co/zSkja6eURO

— Siddaramaiah (@siddaramaiah) May 2, 2018

I challenge you (Rahul Gandhi) to speak for 15 minutes on the achievements of your government in #Karnataka without reading from any piece of paper. You can speak in Hindi, English or your mother tongue: PM Modi in Mysuru pic.twitter.com/BqVx9XThya

— ANI (@ANI) May 1, 2018

നേരത്തെ സിദ്ധരാമയ്യ സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ കടലാസ് നോക്കാതെ 15 മിനുട്ട് സംസാരിക്കാന്‍ മോദി രാഹുലിനെ വെല്ലുവിളിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മോദിക്ക് വെല്ലുവിളിയുമായി സിദ്ധരാമയ്യ രംഗത്തെത്തിയത്. കര്‍ണാടകയിലെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് യെദ്യൂരപ്പ.

മെയ് 12ന് തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ കനത്ത പോരാട്ടമാണ് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ നടക്കുന്നത്. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായ തെരഞ്ഞെടുപ്പില്‍ വിജയം ഇരു പാര്‍ട്ടികള്‍ക്കും അനിവാര്യമാണ്. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ കര്‍ണാടകയിലെത്തിയ നരേന്ദ്രമോദിയും അമിത് ഷാ, യോഗി ആദിത്യ നാഥ് തുടങ്ങിയ നേതാക്കള്‍ ചേര്‍ന്ന് 65 റാലികളാണ് എട്ട് ദിവസത്തിനുള്ളില്‍ നടത്തുന്നത്.

Story by
Read More >>