സിദ്ധരാമയ്യ സര്‍ക്കാര്‍ കേന്ദ്ര ഫണ്ട് പോക്കറ്റടിച്ചെന്ന് അമിത് ഷാ

കോപ്പാല്‍: കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍ കേന്ദ്രം സംസ്ഥാനത്തിനു നല്‍കിയ ഫണ്ട് പോക്കറ്റടിച്ചെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. 13ാം ധനകാര്യ...

സിദ്ധരാമയ്യ സര്‍ക്കാര്‍ കേന്ദ്ര ഫണ്ട് പോക്കറ്റടിച്ചെന്ന് അമിത് ഷാ

കോപ്പാല്‍: കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍ കേന്ദ്രം സംസ്ഥാനത്തിനു നല്‍കിയ ഫണ്ട് പോക്കറ്റടിച്ചെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.
13ാം ധനകാര്യ കമ്മീഷന്‍ പ്രകാരം 88,583 കോടിയാണ് കര്‍ണാടയ്ക്ക് നേരത്തെ ലഭിച്ചിരുന്ന കേന്ദ്രഫണ്ട്. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കര്‍ണാടകയ്ക്കുള്ള ഫണ്ട് 2,19,506 കോടിയായി ഉയര്‍ത്തിയെന്നും ഈ ഫണ്ട് മുഴുവനും സംസ്ഥാന സര്‍ക്കാര്‍ കൊള്ളയടിച്ചെന്നും അമിത്ഷാ ആരോപിച്ചു.

കോപ്പാലില്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അമിത് ഷാ. സിദ്ധരാമയ്യ സര്‍ക്കാരിനു കീഴിലാണ് കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ അഴിമതിയും കര്‍ഷക ആത്മഹത്യയും സ്ത്രീകള്‍ക്കെതിരായ അതിക്രമവും തൊഴിലില്ലായ്മയും ഉണ്ടായതെന്നും അമിത് ഷാ ആരോപിച്ചു.

കര്‍ണാടകയിലെ ജനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതിയോ ജോലിയോ ഇല്ലാത്ത അവസരത്തില്‍ മുഖ്യമന്ത്രി ധരിക്കുന്നത് 40 ലക്ഷം രൂപയുടെ വാച്ചാണ്. വിജയിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ തന്റെ സീറ്റ് ഉറപ്പിക്കാന്‍ സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ നിന്നും ബദാമിയിലേക്ക് ഓടുകയാണെന്നും ഷാ കളിയാക്കി.

Story by
Read More >>