അമിത്ഷാ കര്‍ണാടകത്തില്‍ വരുമ്പോള്‍ എന്തിനാണ് ജയിലില്‍ പോയതെന്ന് ചോദിക്കണം; സിദ്ധരാമയ്യ

Published On: 28 April 2018 3:45 PM GMT
അമിത്ഷാ കര്‍ണാടകത്തില്‍ വരുമ്പോള്‍ എന്തിനാണ് ജയിലില്‍ പോയതെന്ന് ചോദിക്കണം; സിദ്ധരാമയ്യ


പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാക്കും എതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാജ്യത്ത് നടക്കുന്നത് സബ്കാ വികാസ് അല്ല സബ്കാ വിനാശ് ആണെന്നാണ് സിദ്ധാരാമയ്യ പറഞ്ഞു. ബിജെപി സാമുദായിക വിദ്വേഷം പടര്‍ത്തുകയാണെന്നും ജാതിയുടേയും മതത്തിന്റേയും പേരില്‍ സമൂഹത്തെ വിഭജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജയില്‍പ്പുള്ളികളുടെ പാര്‍ട്ടിയാണ്. ബിജെപിയിടെ പ്രധാന നേതാക്കളെല്ലാം ജയില്‍ശിക്ഷയനുഭവിച്ചവരാണ്. കര്‍ണാടകയില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ഇങ്ങനെ തന്നെയാണ്. കര്‍ണാടകത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ജയിലില്‍ കിടന്നിട്ടുണ്ട്. ദേശീയ അദ്ധ്യക്ഷനും ജയിലില്‍ കിടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമിത്ഷാ വരുമ്പോള്‍ എന്തിനാണ് ജയിലില്‍ പോയതെന്ന് ചോദിക്കണം. കൊലപാതകക്കുറ്റത്തിനാണ് അദ്ദേഹം ജയിലില്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top